മഴ: വൈദ്യുതി ഉപയോഗം കുറഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ പെയ്തതുകാരണം വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ജല സംഭരണികളില്‍ വേണ്ടത്ര വെള്ളം ഇല്ലാതിരുന്നതിനാല്‍ വൈദ്യുതി ഉല്പാദന വിതരണ സംവിധാനം തകരാറിലാവുന്ന അവസ്ഥയിലായിരുന്നു.
എന്നാല്‍ മഴ പെയ്തത് വൈദ്യുതിയുടെ ഉപയോഗം കുറച്ചിതിനോടൊപ്പം ജലസംഭരണികളിലെ ജലനിരപ്പ് ഉയരാനും സഹായിച്ചു. അങ്ങനെ മഴ ജനങ്ങള്‍ക്കും വൈദ്യുതി ബോര്‍ഡിനും സഹായകരമായി. ഇടുക്കി ജലവൈദ്യുതപദ്ധതി പ്രദേശത്ത് മാത്രം മേയ് ആറ് വ്യാഴാഴ്ച മാത്രം 32.66 മി.മീ. മഴ പെയ്തു.
സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത നിലയങ്ങളിലുമായി രണ്ട് കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം വ്യാഴാഴ്ച ഒഴുകിയെത്തി. ഇടുക്കിയില്‍ ഇപ്പോള്‍ 25.669 കോടി യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമുണ്ട്.












Click it and Unblock the Notifications