Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: യുഎസ് എംബസി അന്വേഷണം തുടങ്ങി

കൊല്ലം: ഇറാക്കിലെ യുഎസ് പട്ടാളക്യാമ്പില്‍ നാല് മലയാളി യുവാക്കള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് യുഎസ് എംബസി അന്വേഷണം ആരംഭിച്ചു.

മെയ് ആറ് വ്യാഴാഴ്ച അമേരിക്കന്‍ എംബസിയിലെ ഉന്നതോദ്യോഗസ്ഥന്‍ യുവാക്കളില്‍ നിന്നും ടെലഫോണ്‍ സംഭാഷണത്തിലൂടെ തെളിവെടുപ്പ് നടത്തി. മലയാളി യുവാക്കള്‍ യുഎസ് സൈനിക ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് വാഷിംഗ്ടണില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊല്ലം സ്വദേശികളായ ഹാമിദ്, ഷാജഹാന്‍, ഫൈസല്‍, മന്‍സൂര്‍ എന്നീ യുവാക്കള്‍ ഇറാക്കിലെ പട്ടാളക്യാമ്പില്‍ ഒമ്പത് മാസം ദുരിതമനുഭവിച്ചതിന് ശേഷം നാട്ടില്‍ തിരിച്ചത്തിെയതിനെ കുറിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ എംബസിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എംബസി അധികൃതര്‍ അന്വേഷണം തുടങ്ങിയത്.

ഇന്ത്യന്‍ യുവാക്കള്‍ യുഎസ് സൈനിക ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിദേശകാര്യ മന്ത്രാലയം യുഎസ് എംബസിയോട് ആവശ്യപ്പെട്ടത്. യുഎസ് എംബസി അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം അമേരിക്കയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഇന്ത്യക്ക് മറുപടി നല്‍കും.

ഇറാക്കില്‍ ഇതുപോലെ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുനല്‍കണമെന്നും വിദേശകാര്യ മന്ത്രാലയം യുഎസ് എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിക്രൂട്ടിംഗ് ഏജന്റുമാര്‍ തങ്ങളെ ചതിച്ച് ഇറാക്കിലെ സൈനിക ക്യാമ്പിലെത്തിക്കുകയായിരുന്നുവെന്ന് മലയാളി യുവാക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുവൈത്തിലേക്കാണെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് പണം വാങ്ങിയാണ് ഏജന്റുമാര്‍ ഇറാക്കിലെത്തിച്ചത്. യുഎസ് സൈനിക ക്യാമ്പില്‍ നിന്ന് ഒളിച്ചോടിയാണ് ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇവര്‍ നാട്ടിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+