ബിജെപിക്ക് ആശങ്കയില്ല: ജസ്വന്ത്സിംഗ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നും കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജസ്വന്ത്സിംഗ് പറഞ്ഞു.
മെയ് ഏഴ് വെള്ളിയാഴ്ച കലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്വന്ത്സിംഗ്.
എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നത് എന്‍ഡിഎയ്ക്കായിരിക്കുമെന്നാണ് പ്രവചിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ഡിഎ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുകയാണെങ്കിലും എന്‍ഡിഎ സര്‍ക്കാരായിരിക്കും നിലവില്‍ വരിക.
പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് കേന്ദ്രത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. കേരളത്തിലെ യുഡിഎഫിന് സര്‍ക്കാരിന് എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറയ്ക്കുമെന്നും ജസ്വന്ത്സിംഗ് പറഞ്ഞു.












Click it and Unblock the Notifications