എന്‍ട്രന്‍സ്: ഇത്തവണ മെഡിക്കല്‍ കൗണ്‍സലിങ്ങ് ആദ്യം
തിരുവനന്തപുരം: ജൂലായ് ഒന്നിന് ആരംഭിക്കുന്ന എന്‍ട്രന്‍സ് കൗണ്‍സലിങ്ങില്‍ മെഡിക്കല്‍ പ്രവേശനമായിരിക്കും ആദ്യം നടക്കുക. എഞ്ചിനിയറിംഗിന് ചേര്‍ന്ന ശേഷം എംബിബിഎസിന് മാറിപോകുന്ന രീതി ഒഴിവാക്കാനായാണ് ഈ പുതിയ സംവിധാനം കൊണ്ടുവരുന്നത്.
കഴിഞ്ഞ തവണ എഞ്ചിനീയറിങ്ങ് കൗണ്‍സലിങ്ങ് പൂര്‍ത്തിയായതിനുശേഷമാണ് മെഡിക്കല്‍ പ്രവേശനം തുടങ്ങിയത്.
മെയ് 15-നകം പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.
എഞ്ചിനിയറിംഗിന് ചേര്‍ന്നശേഷം വിദ്യാര്‍ത്ഥികള്‍ മാറുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അസൗകര്യവും നടത്തിപ്പിന് വിഷമവും ഉണ്ടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്കുന്നത് മെഡിസിനാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കൗണ്‍സലിങ്ങ് ആദ്യം നടത്തിയാല്‍ എഞ്ചിനീയറിങ്ങ് സീറ്റിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാകും. ആഗസ്ത് ഒന്നു മുതല്‍ മെഡിക്കല്‍കോളേജുകളില്‍ അഡ്മിഷന്‍ ആരംഭിക്കും. സപ്തംബര്‍ 30-നകം പൂര്‍ത്തിയാക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം.
മെയ് 15ന് പ്രവേശന പരീക്ഷാഫലം വന്നാലും ഒന്നരമാസത്തിന് ശേഷമേ കൗണ്‍സലിങ്ങ് ആരംഭിക്കുന്നുള്ളൂ. ഇതു കാരണം വൈകി അംഗീകാരം കിട്ടുന്ന സ്ഥാപനങ്ങളിലേക്കുകൂടി തടസ്സം കൂടാതെ കുട്ടികളെ പ്രവേശിപ്പിയ്ക്കാന്‍ ചെയ്യാന്‍ കഴിയും. ജൂലായ് ഒന്നിന് മുമ്പ് അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സലിങ്ങ് പൂര്‍ത്തിയാവുകും. അതുകൊണ്ട് കേരളത്തില്‍ എംബിബിഎസിന് ചേര്‍ന്ന ശേഷം പിന്നീട് അഖിലേന്ത്യാ പരീക്ഷ അനുസരിച്ച് പ്രവേശനം തേടുന്നതുകൊണ്ട് ഉണ്ടാകുന്ന ഒഴിഞ്ഞുപോക്കും ഒഴിവാക്കാം.












Click it and Unblock the Notifications