കാണാതായ അഞ്ച് മീന്‍പിടിത്തക്കാര്‍ തിരിച്ചെത്തി
കോഴിക്കോട്: കടലില്‍ കാണാതായ 22 മീന്‍പിടിത്തക്കാരില്‍ അഞ്ച്പേര്‍ തിരിച്ചെത്തി. മേയ് മൂന്ന് മുതലാണ് ഇവരെ കാണാതായത്.
ഏലത്തൂര്‍ തുറയില്‍ നിന്ന് മീന്‍ പിടിയ്ക്കാനായി പോയവരാണിവര്‍. കണ്ണൂര്‍ തീരത്താണ് ഇവര്‍ എത്തിചേര്‍ന്നത്. ബാക്കി ഉള്ളവര്‍ക്കായി തിരദേശ സംരക്ഷണ സേന അന്വേഷണം തുടരുകയാണ്. എന്നാല്‍ കനത്ത മഴ തുടരുന്നതിനാല്‍ അന്വേഷണം വിഷമകരമായിരിയ്ക്കുകയാണ്.
തീരദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിയ്ക്കുകയാണ്. ഈ പ്രദേശങ്ങളില്‍ താമസിയ്ക്കുന്നആളുകളെ സ്കൂളുകളിലേയ്ക്കും മറ്റും മാറ്റിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications