നായനാരുടെ നില മെച്ചപ്പെട്ടു
ദില്ലി: കഴിഞ്ഞ രാത്രിയില്‍ കടുത്ത ഹൃദയാഘാതം ഉണ്ടായ ഇ.കെ. നായനാരുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് നായനാരെ അടിയന്തരമായി ആന്‍ജിയോപ്ലാസ്റിക്ക് വിധേയനാക്കി. ഇപ്പോഴും അദ്ദേഹം കാര്‍ഡിയാക് കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തിന് തുടര്‍ച്ചയായ ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്.
കിഡ്നിക്ക് തകരാറുണ്ടായ നായനാര്‍ക്ക് ഡയാലിസിസ് നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിനു മുന്‍പ് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് അടിയന്തരമായി ആന്‍ജിയോപ്ലാസ്റിക്കു വിധേയനാക്കിയത്.
പ്രമേഹരോഗമുള്ള നായനാരെ (86) ഡയബെറ്റിക് അള്‍സര്‍ ചികിത്സയ്ക്കായി ഏപ്രില്‍ 26നാണ് എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ചത്.


Click it and Unblock the Notifications