Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പ്രചാരണം ശനിയാഴ്ച് തീരും

തിരുവനന്തപുരം: മെയ് 10 തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം മെയ് എട്ട് ശനിയാഴ്ച സമാപിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനം ആവേശകരമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരുമുന്നണികളും ബിജെപിയും.

കോരിച്ചൊരിയുന്ന വേനല്‍മഴ വേനല്‍ച്ചൂടിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടും കുറച്ചിട്ടുണ്ട്. എങ്കിലും മഴയെ വകവയ്ക്കാതെ സ്ഥാനാര്‍ഥികളും പ്രമുഖ നേതാക്കളും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണം തുടരുന്നു.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഏറെ മുന്നിലായിരുന്ന എല്‍ഡിഎഫിനോടൊപ്പം വൈകിയാണെങ്കിലും യുഡിഎഫും ഓടിയെത്തി. മുഖ്യമന്ത്രി എ. കെ. ആന്റണി നയിക്കുന്ന നവോത്ഥാന യാത്ര കോണ്‍ഗ്രസ് അണികളില്‍ വീര്യമുണര്‍ത്താന്‍ സഹായിച്ചു. എന്‍ഡിഎ എല്ലാ മണ്ഡലങ്ങളിലും, പ്രത്യേകിച്ച് പ്രമുഖ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ ഏറെ സജീവമാണ്.

ദേശീയരാഷ്ട്രീയം തന്നെയാണ് ഇരുമുന്നണികളും തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാക്കിയ്. ഒപ്പം യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാന്‍ എല്‍ഡിഎഫും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ യുഡിഎഫും പ്രചാരണരംഗത്ത് സജീവമായി ശ്രമിച്ചു. ഹമാസ് നേതാക്കളെ ഇസ്രയേല്‍ കൊന്നതും ഇറാക്കിലെ യുഎസ് അധിനിവേശവും വരെ പ്രചാരണരംഗത്ത് ചര്‍ച്ചാവിഷയമായി.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് തുടങ്ങിയ ദേശീയനേതാക്കളും പ്രചാരണത്തിന് ആവേശം പകരാനായി സംസ്ഥാനത്തെത്തി. ഭാരത് ഉദയ്യാത്രക്കു ശേഷം ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പ്രചാരണം സമാപിക്കുന്ന ശനിയാഴ്ച കേരളത്തിലെത്തില്‍ എത്തുന്നുണ്ട്. കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മത്സരിക്കുന്ന തിരുവനന്തപുരത്ത് അദ്ദേഹം പ്രസംഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+