Get Updates
Get notified of breaking news, exclusive insights, and must-see stories!

2000 ബൂത്തുകളില്‍ പ്രശ്നസാധ്യത: ഡിജിപി

തിരുവനന്തപുരം: വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത 2000 ബൂത്തുകളില്‍ പ്രശ്നസാധ്യതയുണ്ടെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു.

മെയ് ഏഴ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പിനായുള്ള സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യം വെളിപ്പെടുത്തിയത്.

അതിനിടെ കണ്ണൂര്‍ ജില്ലയിലെ പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ ബീഹാര്‍ മോഡലില്‍ ബാരിക്കേഡ് കെട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 250ഓളം ബൂത്തുകള്‍ക്ക് ബാരിക്കേഡ് കെട്ടാനാണ് നിര്‍ദേശം. എ കെ 47 തോക്കേന്തിയ അര്‍ധ സൈനിക വ്യൂഹമായിരിക്കും ഈ ബൂത്തുകളില്‍ കാവലിരിക്കുക. കണ്ണര്‍ ജില്ലയില്‍ മാത്രം 325 ാളം പ്രശ്ന ബൂത്തുകള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ബാരിക്കേഡ് കെട്ടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബൂത്ത് പിടുത്തമുണ്ടായതിനെ തുടര്‍ന്ന് റീപോളിംഗ് നടത്തേണ്ടിവന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റീപോളിംഗ് നടന്നപ്പോള്‍ ബാരിക്കേഡ് കെട്ടിയും മെറ്റല്‍ ഡിറ്റക്ടര്‍ കവാടം സ്ഥാപിച്ചുമാണ് സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയത്.

വടകര ലോക്സഭാ മണ്ഡലത്തില്‍ പെടുന്ന തലശേരി, കണ്ണൂര്‍ മണ്ഡലത്തില്‍ പെടുന്ന പേരാവൂര്‍, കൂത്തുപറമ്പ്, പെരിങ്ങളം, ഇരിക്കൂര്‍ കാസര്‍കോട് മണ്ഡലത്തില്‍ പെടുന്ന തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് ബാരിക്കേഡ് കെട്ടാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ ചിലവ് വരുമെന്നതിനാല്‍ പൊലീസ് നിര്‍ദേശിച്ച എല്ലാ ബൂത്തുകളിലും ബാരിക്കേഡ് കെട്ടാന്‍ റവന്യു അധികൃതര്‍ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+