Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴവെള്ള സംഭരണം: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇടവപ്പാതി മുതല്‍ മഴവെള്ള സംഭരണം ഒരു ജനകീയ പരിപാടിയാക്കി മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടവപാതി മഴ തുടങ്ങാന്‍ ഇനി 20 ദിവസം മാത്രമേ ബാക്കിയുള്ളു.

ഇത് സംബന്ധിച്ച് ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഈ വര്‍ഷം ഉണ്ടായതുപോലുള്ള ഒരു കുടിവെള്ളക്ഷാമം ഇനി ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് ഈ നടപടി സ്വീകരിയ്ക്കുന്നത്. സന്നദ്ധസംഘടനകളെയും സര്‍വീസ് സംഘടനകളെയും കൃഷിക്കാരെയും എല്ലാം ഉള്‍പ്പെടുത്തി ഇതൊരു ജനകീയ സംരംഭമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ 44 നദികള്‍ ഉണ്ട്. ഇതിന് പുറമേ ഇടവപ്പാതിയില്‍ നിന്നും തുലാവര്‍ഷത്തില്‍ നിന്നും നല്ല വെള്ളവും കിട്ടുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ കുടിവെള്ള ക്ഷാമം ഉണ്ടാവുന്നത് പാടില്ലാത്തതാണ്. ഇതിനായി ശ്രമം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. ഇനിയും കേരളത്തില്‍ കുടിവെള്ളക്ഷാമം ഉണ്ടാകാന്‍ പാടില്ല.

വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം കാര്‍ഷിക ബന്ധ ബില്ലിന്റെ പരിധിയില്‍ വരുന്ന പത്തേക്കര്‍ വരെയുള്ളവര്‍ക്കും നല്കുന്നതാണ്. കടലാക്രമണംമൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് നല്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.കെ.വിജയകുമാറിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കടലാക്രമണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് തടയുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതുകൊണ്ടാണ് ഇന്‍ഫാമിന് കുടിശ്ശികയുള്ള പണം നല്കാത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. അവര്‍ക്ക് പണം നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതാണ്. പക്ഷേ, ഈ തെറ്റിദ്ധാരണമൂലം ഇന്‍ഫാംകാര്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞപ്പോഴാണ് അവര്‍ പണം നല്കുന്നതിനെ ശക്തമായി എതിര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+