പേമാരിയില്‍ കനത്ത നാശം; 60 പേരെ കാണാതായി
തിരുവനന്തപുരം: ശക്തമായി പെയ്യുന്ന വേനല്‍മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി.
കടലില്‍ മീന്‍ പിടിക്കാന്‍ പോയ 48 മത്സ്യത്തൊഴിലാളികളെ കാണാതായി. സംസ്ഥാനത്തൊട്ടാകെ 60 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിഎ ഭാഗങ്ങളില്‍ പെരുമഴയില്‍ ആയിരത്തോളം വീടുകള്‍ തകര്‍ന്നു.
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ മണലെടുക്കയായിരുന്ന ജി. എസ്. സതീഷ്കുമാറാണ്് മരിച്ചത്. കോട്ടയം ജില്ലയില്‍ കിണറിടിഞ്ഞ് ഒരാള്‍ മരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി 1500ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ കടല്‍പ്പാലം തകര്‍ന്നുവീണു.
കണ്ണൂരില്‍ ആയിക്കര, മാഹി എന്നിവിടങ്ങളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ 22 പേരെയും കോഴിക്കോട്ടെ എലത്തൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ 21 പേരെയും ബേപ്പൂരില്‍ നിന്ന് പോയ അഞ്ച് പേരെയുമാണ് കാണാതായത്. കോഴിക്കോട് കടപ്പാലത്തിന്റെ കൈവരി തകര്‍ന്ന് കടലില്‍ വീണ രണ്ടു പേരെ കണ്ടെത്താനായിട്ടില്ല.
ആര്‍ത്തലച്ചുപെയ്ത മഴയില്‍ വ്യാപകമായി കൃഷിനാശവും ഉണ്ടായി. അഞ്ഞൂറോളം ബോട്ടുകള്‍ക്ക് കേടുപറ്റി.
ന്യൂനമര്‍ദത്ത തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications