Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിനുശേഷം പിള്ളയെ പാഠം പഠിപ്പിക്കും: വയലാര്‍ രവി

കൊച്ചി: ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനെതിരെ പ്രചാരണം നടത്തുന്ന മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ തിരഞ്ഞെടുപ്പിനു ശേഷം പാഠം പഠിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിള്ളയുടെ പ്രത്യേക സ്വഭാവമാണ് ഈ ദേഷ്യത്തിന് കാരണം. പിള്ളയെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ ഇരുന്നു എന്നതാണ് കൊടിക്കുന്നില്‍ സുരേഷ് ചെയ്ത കുറ്റം. പിള്ളയുടെ ഇത്തരം മനോഭാവത്തില്‍ അദ്ദേഹത്തോട് സഹതാപമാണുള്ളത്. ഐക്യമുന്നണിയുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ആകില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് രാഷ്ട്രീയമര്യാദ കാണിക്കുകയാണ് വേണ്ടത്. മകനായ ഗണേശ്കുമാറിന്റെ രാഷ്ട്രീയ മാന്യതപോലും പിള്ളയ്ക്ക് ഇല്ലാതെ പോയത് മോശമാണ്.

ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിയായിരുന്നുകൊണ്ട് ജനവികാരം സര്‍ക്കാരിനെതിരാക്കുന്ന പ്രവൃത്തിവരെ പിള്ള ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റെങ്കിലും ഇക്കുറി ഐക്യമുന്നണിയ്ക്ക് കൂടുതലായി ലഭിക്കും. മഴു എറിഞ്ഞ് പരശുരാമന്‍ കേരളം സൃഷ്ടിച്ചു എന്ന മൊഴിയൊഴികെ കേരളത്തിനു വേണ്ടി മറ്റെല്ലാം ചെയ്തത് താനാണെന്നാണ് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറയുന്നത്. ഇത് മറ്റ് എം.പി.മാരെ അവഹേളിക്കുന്നതിനു തുല്യമാണ്. രാജഗോപാല്‍ യഥാര്‍ഥത്തില്‍ അഭിനവ എട്ടുകാലി മമ്മൂഞ്ഞായി ചമയുകയാണെന്ന് വയലാര്‍ രവി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+