Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സൗഹൃദ വിന്‍ഡോസ് വരുന്നു

കൊച്ചി: മലയാളം സോഫ്റ്റ്വേറുകള്‍ ഉപയോഗിക്കാതെ മലയാളത്തില്‍ ടൈപ്പ് ചെയ്യാനും മറ്റും സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ വിന്‍ഡോസ് പാക്കേജ് വരുന്നു.

ബംഗാളി, മലയാളം എന്നീ ഭാഷകളെ തുണയ്ക്കുന്നതാണ് പുതിയ വിന്‍ഡോസ് എക്സ്പി സ്പെഷല്‍ പാക്കേജ് രണ്ട് (എസ്പി2). ലൈസന്‍സുള്ള ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ഡൗണ്‍ലോഡ് സെന്ററില്‍ നിന്ന് സൗജന്യമായി സോഫ്റ്റ്വേര്‍ അപ്ഡേറ്റ് ചെയ്യാം.

ഈ വിന്‍ഡോസ് പാക്കേജ് ഉപയോഗിക്കുന്നവര്‍ക്ക് കണ്‍ട്രോള്‍ പാനലില്‍ നിന്നും മലയാളം ഭാഷയായി തിരഞ്ഞെടുത്ത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്യാം. ഇ-മെയിലും മലയാളത്തില്‍ അയക്കാം.

മലയാളം വിന്‍ഡോസിന്റെ വരവോടെ രചന, തൂലിക, ശ്രീലിപി, ഐഎസ്എം തുടങ്ങിയ മലയാളം സോഫ്റ്റ്വേറുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഭാവിയില്‍ ഈ സോഫ്റ്റ്വേറുകള്‍ ഉപയോഗശൂന്യമാവും.

ഇപ്പോള്‍ ഏതെങ്കിലും മലയാള ഫോണ്ടുകളില്‍ ഒരു കമ്പ്യൂട്ടറില്‍ എഴുതിയാല്‍ മറ്റൊരു കമ്പ്യൂട്ടറില്‍ ഇത് വായിയ്ക്കാന്‍ അതേ ഫോണ്ട് ആ കമ്പ്യൂട്ടറില്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ഈ പുതിയ വിന്‍ഡോസ് എക്സ്. പി. ഉപയോഗിച്ച് മലയാളം എഴുതിയാല്‍ അതേ വിന്‍ഡോസ് എക്സ്.പി. ഉപയോഗിയ്ക്കുന്ന ഏതൊരാളിനും കമ്പ്യൂട്ടറില്‍ പുതിയ ഫോണ്ട് ഇന്‍സ്റാള്‍ ചെയ്യാതെ അത് വായിയ്ക്കാന്‍ കഴിയും. പുതിയ വിന്‍ഡോസ് എക്സ് പി യില്‍ തന്നെ ചില മലയാളം ഫോണ്ടുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് ഇത്. എന്നാല്‍ ആ ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളു.

അടുത്തു തന്നെ വിന്‍ഡോസ് എക്സ്പിയുടെ ലൈസന്‍സുള്ള ഉപയോക്താക്കള്‍ക്ക് വിന്‍ഡോസ് എക്സ്പിയില്‍ ലോഗ് ഇന്‍ ചെയ്ത് മലയാളത്തിനായുള്ള വിന്‍ഡോസ് എക്സ്പി ലാംഗ്വേജ് ഇന്റര്‍ഫേസ് പാക്ക് (എല്‍ഐപി) പൂര്‍ണമായും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവുമെന്ന് മൈക്രോസോഫ്റ്റിന്റെ വെബ് സൈറ്റില്‍ പറയുന്നു.

വിന്‍ഡോസ് എക്സ്പിയുടെ ലൈസന്‍സുള്ള കോപ്പിയില്‍ ഒരു പ്രത്യേക ഭാഷാ പതിപ്പ് ഇന്‍സ്റാള്‍ ചെയ്യാനും വീണ്ടും ഇംഗ്ലീഷിലേക്ക് തിരിച്ചുവരുന്നതിനായി അണ്‍ഇന്‍സ്റാള്‍ ചെയ്യാനും ലാംഗ്വേജ് ഇന്റര്‍ഫേസ് പാക്കില്‍ സാധിക്കും.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റത്തില്‍ ഹിന്ദി ലാംഗ്വേജ് ഇന്റര്‍ഫേസ് ലഭ്യമാണെന്ന് മാര്‍ച്ച് 18ന് മൈക്രോസോഫ്റ്റ് ഇന്ത്യ അറിയിച്ചിരുന്നു. മലയാളവും കൂടി വരുന്നതോടെ ലാംഗ്വേജ് ഇന്റര്‍ഫേസ് പാക്ക് 14 ഭാഷകളില്‍ ലഭ്യമാവും. അസമീസ്, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നഡ, കൊങ്ങിണി, മറാഠി, ഒറിയ, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു, മലയാളം, ഹിന്ദി എന്നിവയാണ് 14 ഭാഷകള്‍.

സമാനമായ ഒരു പ്രോഗ്രാം വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് രചന എന്ന മലയാളം സോഫ്റ്റ്വേര്‍ നിര്‍മ്മാതാക്കള്‍. ലിനക്സില്‍ ഉപയോഗിക്കാവുന്ന ഒരു സംവിധാനം വികസിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയപ്പോള്‍ റിച്ചാര്‍ഡ് സ്റാള്‍മാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വൈകാതെ ഈ ശ്രമം പൂര്‍ത്തിയാവുമെന്ന് ഈ പദ്ധതിയുടെ സംയോജകനായ കെ. എച്ച്. ഹുസൈന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+