Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഫി അന്നനേയും ബ്രമറേയും കൊന്നാല്‍ സ്വര്‍ണം

ലണ്ടന്‍: ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി കോഫി അന്നനേയോ ഇറാഖ് ഭരണാധികാരി പോള്‍ ബ്രമറിനേയോ വധിയ്ക്കുന്നവര്‍ക്ക് കൈ നിറയെ സ്വര്‍ണ്ണം നല്‍കുമെന്ന് അല്‍ ക്വയ്ദ. ഇവരെ കൊന്നാല്‍ 10 കിലോ സ്വര്‍ണ്ണം നല്‍കമാമെന്നാണ് അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഒരു ഇന്റര്‍നെറ്റ് സൈറ്റില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരിയ്ക്കുന്ന സന്ദേശത്തില്‍ പറയുന്നത്.

പോള്‍ ബ്രമര്‍, ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍, അന്നന്റെ ഉപദേഷ്ടാവ് ലഷ്കര്‍ ബ്രാഡ്മി എന്നിവരുടെ തലയ്ക്ക് 10 കിലോ സ്വര്‍ണ്ണം വീതവും സാധാരണ അമേരിക്കന്‍ ഉദ്യോഗസ്ഥരെ വധിക്കുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം വീതവും നല്‍കുമെന്ന് സന്ദേശത്തില്‍ പറയുന്നു.

വെബ്സൈറ്റിലെ സന്ദേശകാരന്റെ ശബ്ദവും മുന്‍പ് ഉസാമയുടേതെന്ന് പറഞ്ഞ് പുറത്തിറക്കിയ സന്ദേശങ്ങളിലെ ശബ്ദവും ഒന്നാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ ഭീഷണി കണക്കിലെടുത്ത് കോഫി അന്നന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമാക്കിയട്ടുണ്ട്. ഒസാമ ബിന്‍ ലാദന്റെ തലയ്ക്ക് യു.എസ്. സര്‍ക്കാര്‍ ഇപ്പോള്‍ പറഞ്ഞിരിയ്ക്കുന്ന വില രണ്ടര കോടി ഡോളറാണ്. എന്നാല്‍ ഇത് ഉടനേ തന്നെ ഇരട്ടിയാക്കിയേയ്ക്കും. ലാദന്റെ തലയുടെ വില അഞ്ച് കോടി ഡോളറാക്കാനുള്ള നിര്‍ദേേശത്തിന് മാര്‍ച്ചില്‍ സെനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+