ഡിഎംകെയ്ക്കെതിരെ കോണ്‍ഗ്രസ് നടപടി ആവശ്യപ്പെട്ടു: അദ്വാനി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പലതവണ കണ്ട് ഡി.എം.കെ. യ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി വ്യക്തമാക്കി. ദേശീയ ജനാധിപത്യ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ അവര്‍ പലതവണ പരാതി ഉന്നയിയ്ക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ജയിന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി ഡിഎംകെയ്ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
സര്‍ക്കാര്‍ ജയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അവഗണിയ്ക്കുന്നു എന്ന് കോണ്‍ഗ്രസ് നിരന്തരം പരാതിപ്പെടുകയും ചെയ്തിരുന്നു. 1998, 2001, 2002 എന്നീ വര്‍ഷങ്ങളില്‍ പല തവണ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഈ ആവശ്യവുമായി കണ്ടിട്ടുണ്ടെന്ന് അദ്വാനി പറഞ്ഞു. ഡി.എം.കെ. ദീേയ ജനാധിപത്യ മുന്നണിയിലെ കക്ഷിയായതുകൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാത്തതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications