എന്‍ ഡി എ തന്നെ സര്‍ക്കാരുണ്ടാക്കും: അദ്വാനി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ദേശീയ ജനാധിപത്യ മുന്നണി തന്നെ സര്‍ക്കാരുണ്ടാക്കുമെന്ന് ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഒരു കാരണ വശാലും മൂന്നാം മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കില്ല. തിരുവനന്തപുരത്ത് എത്തിയ അദ്വാനി വിമാനത്താവളത്തില്‍ വച്ചും വാര്‍ത്താ ലേഖകരോട് ഇതു തന്നെ പറഞ്ഞു. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ഉദയ് യാത്രാ കേരളത്തിലൂടെയായിരുന്നു. വീണ്ടും കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ അദ്വാനി സന്തോഷം പ്രകടിപ്പിച്ചു.












Click it and Unblock the Notifications