Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനം താഴേ തലത്തിലും എത്തികയ്ക്കുക ലക്ഷ്യം: അദ്വാനി

തിരുവനന്തപുരം: വികസനം താഴേതലത്തിലും എത്തിയ്ക്കുകയായിരിയ്ക്കും അടുത്ത ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു. തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ പ്രചരണത്തിനെത്തിയ അദ്വാനി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യയടെ തിളക്കം വാജ് പേയി സര്‍ക്കാരാണ് തുടങ്ങിവച്ചത്. അത് എല്ലാ പേര്‍ക്കും അനുഭവവേദ്യമാക്കും. അക്കാര്യത്തില്‍ ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മറ്റ് കക്ഷികളുമായി കൂട്ട് കൂടുന്നതിനെക്കുറിച്ച് ചിന്തിയ്ക്കേണ്ട ആവശ്യം ഇല്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ) വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. തൂക്കു പാര്‍ലമെന്റ് ഉണ്ടാക്കാനുള്ള ഒരു സാധ്യതയുമില്ല. അത്തരം പത്രവാര്‍ത്തകള്‍ എന്‍.ഡി.എയ്ക്ക് ഗുണം ചെയ്തു. ഒരു തൂക്ക് പാര്‍ലമെന്റ് ഉണ്ടായാലുളള ഭവിഷ്യത്ത് ജനങ്ങള്‍ക്കറിയാമെന്നതിനാലാണിത്.

സോണിയയെ പ്രധാന മന്ത്രി ആക്കണമെന്ന് കോണ്‍ഗ്രസ് പോലും ആദ്യം പറഞ്ഞില്ല. ഇക്കാര്യം ആദ്യമായി ഉന്നയിച്ചത് സി പി എം ആണ്. പിന്നീട് അതിനെ പിന്തുണയ്ക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്.

ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ കാലത്ത് 1.7 കോടി തൊഴില്‍ അവസരം സൃഷ്ടിച്ചതായാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ പഠനം പറയുന്നത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ പഠനത്തില്‍ പറയുന്നത്. ഇതൊക്കെ ഇവിടത്തെ പ്രതിപക്ഷം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. ലഖ്നൗ സാരി ദുരന്തം ദുഃഖകരമായ സംഭവമാണ്. 2020 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

അടല്‍ ബിഹാരി വാജ്പേയി തന്നെ പതിനാലാം ലോക്സഭയിലും ഇന്ത്യയെ നയിക്കും. ഇനിയും ഏറെക്കാലം വാജ്പേയി തന്നെ പ്രധാനമന്ത്രിയായി ഇന്ത്യ ഭരിക്കണമെന്നാണ് എന്റെ ആഗ്രഹം. സ്ഥിരത, വികസനം, നല്ല ഭരണം എന്നിവ കാഴ്ചവയ്ക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിനേ കഴിയൂ.

വാജ്പേയി സര്‍ക്കാരിന് കീഴില്‍ ഫെഡറലിസം ശക്തി പ്രാപിച്ചു. വരള്‍ച്ചാ ദുരിതാശ്വാസം നല്‍കുന്നതിന് ഉദാരമായ സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. ബി.ജെ.പി. ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കു പോലും അതിന്റെ നേട്ടം ലഭിച്ചു. മറിച്ചുള്ള ആരോപണം ശരിയല്ല.

ഇറാഖില്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് പീഡനമേറ്റത് ദുഃഖകരമാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നാണ് ആഗ്രഹം. രാജഗോപാലിനെ പോലെ നല്ലയൊരാള്‍ തിരുവനന്തപുരത്ത് നിന്ന് ജയിക്കുമെന്നും അദ്വാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+