എയര്‍ ഗണ്‍ ഉണ്ടയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
തിരുവനന്തപുരം: ഉപ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ് ചെയ്ത് ചോദ്യം ചെയ്തു. മേയ് ഏഴ് വെള്ളിയാഴ്ച യാണ് രണ്ട് പേരെ പൊലീസ് കസ്റഡിയിലെടുത്തത്. ഇവരുടെ കൈയില്‍ രണ്ട് ഈയ വെടിയുണ്ടകള്‍ കണ്ടതിനാലാണ് പൊലീസ് കസ്റഡിയിലെടുത്തത്.
ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടറാണ് ഇവരുടെ കൈയില്‍ ഉണ്ടകള്‍ ഉണ്ടെന്ന സൂചന നല്‍കിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിഹ് പറഞ്ഞു. ഇരുവരും മെഡിയ്ക്കല്‍ കൊളെജ് വിദ്യാര്‍ത്ഥികളാണെന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായി. എന്നാല്‍ ഇവര്‍ക്ക് അദ്വാനി ഈ ഹോട്ടലില്‍ തങ്ങുന്ന കാര്യം അറിയില്ലായിരുന്നു. അവരുടെ വാഹനത്തില്‍ ഉണ്ടായിരുന്ന എയര്‍ ഗണില്‍ ഉപയോഗിയ്ക്കുന്ന ഉണ്ടകളായിരുന്നു അതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
കുഴപ്പക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിന്നീട് ഇവരെ വിട്ടയച്ചു. ഇവരില്‍ ഉണ്ടായിരുന്നത് എയര്‍ ഗണ്‍ ആയതുകൊണ്ട് അതിന് ലൈസന്‍സിന്റെ ആവശ്യം ഇല്ലായിരുന്നു.












Click it and Unblock the Notifications