Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ഘട്ട പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്കുള്ള പ്രചാരണം മേയ് എട്ട് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് സമാപിച്ചു. മേയ് പത്ത് തിങ്കളഴ്ചയാണ് തിരഞ്ഞെടുപ്പ്.

കേരളത്തിലെ പ്രചാരണങ്ങളും ശനിയാഴ്ച വൈകീട്ട് സമാപിച്ചു. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്കള്‍ സന്ദര്‍ശിച്ച് വോട്ടര്‍ പട്ടികയിലെ അക്കം നല്‍കുന്ന ജോലി ഞായറാഴചയും തുടരും.

കേരളം ഉള്‍പ്പടെ പതിനാറ് സംസ്ഥാനങ്ങളിലെ 182 മണ്ഡലങ്ങളിലാണ് മേയ് പത്തിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം പ്രചാരണ പരിപാടികള്‍ സമാപിച്ചു.

കേരളത്തിലെ 20 മണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ്. ഇതിന് പുറമേ ഉത്തര്‍പ്രദേശിലെ 18 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 29 മണ്ഡലങ്ങള്‍, ജമ്മുകാശ്മീരിലെ രണ്ടു മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടെ പശ്ചിമബംഗാള്‍, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

സിക്കിം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും മെയ് 10നാണ്.

കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, ചണ്ഡീഗഢ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇതേ ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ്.

കേന്ദ്രമന്ത്രിമാരായ ഒ. രാജഗോപാല്‍, മമതാബാനര്‍ജി, ജഗ്മോഹന്‍, സാഹിബ്സിങ്ങ്വര്‍മ്മ, ബി.സി.ഖണ്ഡൂരി, ഐ.ഡി.സ്വാമി, വിജയ്ഗോയല്‍, സി.പി.എം.നേതാവ് സോമനാഥ്ചാറ്റര്‍ജി, ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.എം.സയ്യിദ്, മുന്‍ കേന്ദ്രമന്ത്രിമാരായ ടി.ആര്‍.ബാലു, അജിത്സിങ്ങ് തുടങ്ങിയവര്‍ മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി തേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+