മദ്നി വന്നാല്‍ സമാധാനം തകരും:ഡിജിപി
തിരുവനന്തപുരം: മഅദ്നിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന പോലീസിന്റെ ആദ്യനിലപാടില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടില്ലെന്ന് ഡി. ജി. പി. ഹൊര്‍മിസ് തരകന്‍ വെളിപ്പെടുത്തി.
പക്ഷേ, ഹൈക്കോടതിയുടെ പരാമര്‍ശമായിരിക്കണം മഅദ്നിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതിന് കാരണം. പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച ജനവിധി- 2004 ല്‍ പങ്കെടുത്തുകൊണ്ട് ഡിജിപി അഭിപ്രായപ്പെട്ടു. ഓരോ പ്രശ്നത്തിലും പോലീസിന് ഒരു നിലപാടുണ്ട്. പക്ഷേ, സര്‍ക്കാരിന് പോലീസിന്റെ നിലപാട് മാത്രം നോക്കിയാല്‍ പോരാ.
വിചാരണ കൂടാതെ മദ്നിയെ ഇത്രയും കാലം തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ആ നിഗമനം സര്‍ക്കാരിനെ സ്വാധീനിച്ചിരിക്കാം. പക്ഷേ, ഇതൊന്നും പോലീസിന്റെ നിലപാടില്‍ മാറ്റം വരുത്തുകയില്ലെന്ന് ഡി. ജി. പി. വ്യക്തമാക്കി.












Click it and Unblock the Notifications