നവോത്ഥാനയാത്ര സമാപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നവോത്ഥാന യാത്ര സമാപിച്ചു. ഏപ്രില്‍ 20ന് കാസര്‍കോട് ജില്ലയിലെ ഹൊസങ്കടിയില്‍നിന്നാരംഭിച്ച നവോത്ഥാനയാത്ര മേയ് ഏഴ് വെള്ളിയാഴ്ച രാത്രിയിലാണ് സമാപന സ്ഥലമായ വലിയതുറയിലെത്തിയത്. സമാപന ദിവസം ജില്ലയിലെ 14 മണ്ഡലങ്ങളിലായിരുന്നു പര്യടനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനും സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുമായി മുഖ്യമന്ത്രി നയിച്ച യാത്ര വലിയതുറയിലാണ് പൂര്‍ണമായത്. 140 മണ്ഡലങ്ങളിലായി രണ്ടാഴ്ച നീണ്ട യാത്ര വിജയസാധ്യതയ്ക്ക് പുതിയ ഉണര്‍വേകിയതായി ഐക്യ മുന്നണി കേന്ദ്രങ്ങള്‍ കരുതുന്നു.
പ്രചാരണത്തില്‍ പിന്നാക്കമായിരുന്ന യു.ഡി.എഫിനെ ഊര്‍ജസ്വലതയിലേക്ക് തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രിക്കായി.
മന്ത്രിസഭാംഗങ്ങള്‍, കെ.പി.സി.സി. പ്രസിഡന്റ് പി.പി. തങ്കച്ചന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയ വന്‍നിര നവോത്ഥാന യാത്രയുടെ സമാപനത്തിന് സാക്ഷിയായി.












Click it and Unblock the Notifications