Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥിതിയില്‍ മാറ്റമില്ല; നായനാര്‍ക്ക് ഡയാലിസിസ് നടത്തി

ദില്ലി: ദില്ലിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് മേയ് ഏഴ് വെള്ളിയാഴ്ച ഡയാലിസിസ് നടത്തി. ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് നായനാരെ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്.

ആറ് മണിയ്ക്കൂര്‍ നീണ്ട ഡയാലിസിസിനാണ് നായനാരെ വിധേയനാക്കിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളോട് നായനാര്‍ പ്രതികരിയ്ക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹൃദയത്തിന്റെ പ്രവര്‍ത്തനം അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നായനാര്‍ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തഓട്ടം, ശ്വാസോച്ഛാസം, രക്തശുദ്ധീകരണം എന്നിവ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ഡയാലിസിസിനു വിധേയനാക്കിയത്. വെന്റിലേറ്ററില്‍ കഴിയുന്ന നായനാര്‍ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനായി ജീവന്‍രക്ഷാമരുന്നുകള്‍ നല്‍കുന്നുണ്ട്.

ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച അടിയന്തര ആന്‍ജിയോഗ്രാഫി പരിശോധനയ്ക്കുശേഷം നായനാരെ ആന്‍ജിയോപ്ലാസ്റിക്ക് വിധേയനാക്കിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ആന്‍ജിയോപ്ലാസ്റി വിജയകരമായിരുന്നു. ഹൃദയം ഇനിയും പൂര്‍ണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല.

ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടങ്ങിയ ഡയാലിസിസ് രാത്രി 10വരെ നീണ്ടു. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ്ങ്സൂര്‍ജിത്ത് നായനാരെ വെള്ളിയാഴ്ച ആസ്പത്രിയില്‍ സന്ദര്‍ശിച്ചു. നായനാരുടെ നില ഗുരുതരമാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചുവരികയാണെന്നും ആസ്പത്രിയില്‍നിന്നു പുറത്തുവന്ന സുര്‍ജിത്ത് അറിയിച്ചു.

നായനാരുടെ ഭാര്യ ശാരദടീച്ചര്‍, മക്കളായ കൃഷ്ണകുമാര്‍, വിനോദ്, സന്തതസഹചാരി വാര്യര്‍ എന്നിവര്‍ ആസ്പത്രിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+