ഇക്കുറി ഇടതുപക്ഷത്തിന് വന്‍ വിജയം: പിണറായി
കണ്ണൂര്‍: ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വിജയമായിരിയ്ക്കും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിലെ ജനവിധി 2004 എന്ന പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഐക്യമുന്നണി ഒരു സീറ്റിലെങ്കിലും വിജയിച്ചാല്‍ അത് വന്‍ സംഭവമായിരിയ്ക്കും. ജനം അത്രയ്ക്ക് ഐക്യമുന്നണിയെ മടുത്തിരിയ്ക്കുകയാണ്.
സി പി എമ്മിനെ വിമര്‍ശിച്ചിരിയ്ക്കുന്ന ആന്റണി ബി.ജെ.പിയ്ക്കും ആര്‍ എസ് എസിനും അനുകൂല നിലപാടാണ് സ്വീകരിയ്ക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്ത്വത്തിന്റെ നിലപാടിന് എതിരാണ്. ആന്റണിയുടെ ഈ നിലപാട് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്ത്വത്തിന് പോലും പ്രശ്നമുണ്ടാക്കുന്നുണ്ട്.












Click it and Unblock the Notifications