പിള്ളയുടെ നിലപാട് ഐക്യമുന്നണി ചര്‍ച്ച ചെയ്യും
കൊച്ചി: അടൂര്‍ നിയോജകമണ്ഡലത്തില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കൊടികുന്നില്‍ സുരേഷിന് വേണ്ടി പ്രവര്‍ത്തിയ്ക്കാത്ത മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ നടപടി തിരഞ്ഞെടുപ്പിന് ശേഷം മുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
ഒരു മുന്നണിയ്ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ ആ മുന്നണിയുടെ നയങ്ങളേയും നിര്‍ദ്ദേശങ്ങളേയും അനുകൂലിയ്ക്കണം. മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുക ശരിയായ നീക്കമല്ല.
തന്റെ മകന് പോലും അംഗീകരിയ്ക്കാനാവാത്ത നിലപാടാണ് പിള്ള സ്വീകരിയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഗണേശ് കുമാര്‍ എംഎല്‍എ ഈയിടെ നടത്തിയ വെളിപ്പെടുത്തലുകളെന്നും രാഘവന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും നെഗറ്റീവായ കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദ്ദേശമാണ് കിട്ടുന്നതെന്നും അതുകൊണ്ട് രാഷ്ട്രീയത്തില്‍ തുടരാന്‍ താല്പര്യമില്ലെന്നും ഈയിടെ ഗണേശ് കുമാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications