കനത്ത മഴ തുടരുന്നു; രണ്ടുപേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും മേയ് എട്ട് ശനിയാഴ്ചയും തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ പെയ്യുന്നത്. നാശനഷ്ടങ്ങളും ഈ മേഘലയിലാണ് കൂടുതല്‍.
ഇതുവരെ മഴ കാരണം ഉള്ള മരണം നാലായിട്ടുണ്ട്. 23 പേരെ കാണാനില്ല. കടലില്‍ പോയവരാണ് കാണാതായത്.
ആലപ്പുഴ ജില്ലയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് ഷോക്കേറ്റ് ഒരു യുവതി മരിച്ചു. പറവൂരിനടുത്ത് ഒരുവൃദ്ധ പുഴയില്‍ വീണും മരിച്ചു. കാസര്‍കോട്ട് കടലില്‍ പോയ എട്ടുപേരെ കാണാതായി. കൊല്ലത്തും കോട്ടയത്തും ഓരോരുത്തരെ കാണാതായിട്ടുണ്ട്.വെള്ളിയാഴ്ചയും നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപറ്റി.
കടലില്‍ അഞ്ചുദിവസം മുമ്പ് മീന്‍ പിടിക്കാന്‍പോയി കാണാതായിരുന്ന 42 മത്സ്യത്തൊഴിലാളികളില്‍ 17 പേര്‍ കഴിഞ്ഞദിവസം തിരിച്ചെത്തി. മറ്റുള്ളവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
മഴ ഇനിയും രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വ്യക്തമാക്കുന്നത്. ലക്ഷ ദ്വീപ് തീരത്തെ ചുഴലിക്കാറ്റ് ശക്തമായി നീങ്ങി തുടങ്ങിയിട്ടില്ല.












Click it and Unblock the Notifications