നോര്‍വെ വിദേശമന്ത്രി തിങ്കളാഴ്ച പ്രഭാകരനെ കാണും
കൊളംബോ: ശ്രീലങ്കന്‍ സമാധാനപ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് നോര്‍വെയുടെ വിദേശമന്ത്രി ജാന്‍ പീറ്റേഴ്സന്‍ തിങ്കളാഴ്ച എല്‍.ടി.ടി.ഇ. മേധാവി വി.പ്രഭാകരനുമായി ചര്‍ച്ച നടത്തും.
ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് തമിഴ് പുലികളുമായുള്ള സമാധാന ശ്രമം തുടരുമെന്ന് നോര്‍വെ വ്യക്തമാക്കിയിരുന്നു. തമിഴ് പുലികളില്‍ വിള്ളല്‍ ഉണ്ടായതും റനില്‍ വിക്രമസിഗെയുടെ സര്‍ക്കാരിനെ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ പുറത്താക്കിയതും കാരണം നോര്‍വെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്ത്വം നല്‍കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ആ നിലപാട് മാറ്റിയിരിയ്ക്കുകയാണ് നോര്‍വെ.
കിലിനോച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രഭാകരനെ സഹായിക്കാനായി എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ആന്റണ്‍ ബാലശിങ്കം വെള്ളിയാഴ്ച ശ്രീലങ്കയില്‍ എത്തി. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബാലശിങ്കം സമാധാന പ്രക്രിയയില്‍ എല്‍.ടി.ടി.ഇ.യെ പ്രതിനിധീകരിച്ച സംഘത്തിന്റെ തലവനായിരുന്നു.
പ്രഭാകരനുമായുള്ള ചര്‍ച്ചയില്‍ ജാന്‍ പീറ്റേഴ്സനോടൊപ്പം നോര്‍വെയുടെ വിദേശ സഹമന്ത്രി വിദര്‍ ഹെല്‍ജസനും പങ്കെടുക്കും. ശ്രീലങ്കന്‍ സമാധാന പ്രക്രിയയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് നോര്‍വെ.












Click it and Unblock the Notifications