Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ പ്രധാനമന്ത്രി സൂര്യബഹാദൂര്‍ ഥാപ്പ രാജിവെച്ചു

കാഠ്മണ്ഡു: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് രാഷ്ട്രീയ കക്ഷികള്‍ ആരംഭിച്ച പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി സൂര്യബഹാദൂര്‍ ഥാപ്പ രാജിവെച്ചു.

നേപ്പാളിലെ രാജകുടുംബം നിയോഗിച്ച പ്രധാനമന്ത്രിയാണ് സൂര്യ ബഹാദൂര്‍ ഥാപ്പ. ജനാധിപത്യ സംവിധാനം നടപ്പാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും നേപ്പാളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടക്കുകയാണ്.

ടെലിവിഷനിലൂടെയും റേഡിയേയിലൂടെയും രാജ്യത്തോടായി നടത്തിയ പ്രഖ്യാപനത്തില്‍ രാജാവിന് തന്റെ രാജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയ സമവായം സൃഷ്ടിക്കാനും രാജ്യത്ത് സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കാനും തന്റെ രാജി സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഭരണഘടനാ ശക്തികളും ഒന്നിക്കണം. കഴിഞ്ഞ 11മാസം പ്രധാനമന്ത്രിപദത്തിലിരുന്ന താന്‍ ഇതിനായി പരിശ്രമിച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരം തിരഞ്ഞെടുപ്പാണ്. ഇതിനായി ദേശീയ സമവായം ഉണ്ടാവണം-ഥാപ്പ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി രാജാവ് ഗ്യാനേന്ദ്ര സ്വന്തമാക്കിയ ചില അധികാരങ്ങളെങ്കിലും ഉപേക്ഷിയ്ക്കാനും ജനാധിപത്യ സംവിധാനം പുനസ്ഥാപിയ്ക്കാനും ഇത് സഹായകമാവുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഒരു മാസമായി അഞ്ചു രാഷ്ട്രീയ കക്ഷികള്‍ നടത്തിവരുന്ന പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജിവെച്ചത്. മാവോവാദികളുടെ പോരാട്ടം അവസാനിപ്പിച്ച് ജനാധിപത്യ പരിഷ്കരണ നടപടികള്‍ ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം നേപ്പാളിന് സാമ്പത്തിക സഹായം ചെയ്യുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+