182 സീറ്റുകളിലേയ്ക്ക് തിങ്കളാഴ്ച തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: കേരളം ഉള്‍പ്പടെ പതിനാറ് സംസ്ഥാനങ്ങളിലെ 182 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന് ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി. മേയ് പത്ത് തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്.
കേരളത്തിന് പുറമേ ഉത്തര്‍പ്രദേശിലെ 18 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 29 മണ്ഡലങ്ങള്‍, ജമ്മുകാശ്മീരിലെ രണ്ടു മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടെ പശ്ചിമബംഗാള്‍, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
സിക്കിം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും മെയ് 10നാണ്.
കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, ചണ്ഡീഗഢ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇതേ ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ്.
കേന്ദ്രമന്ത്രിമാരായ ഒ. രാജഗോപാല്‍, മമതാബാനര്‍ജി, ജഗ്മോഹന്‍, സാഹിബ്സിങ്ങ്വര്‍മ്മ, ബി.സി.ഖണ്ഡൂരി, ഐ.ഡി.സ്വാമി, വിജയ്ഗോയല്‍, സി.പി.എം.നേതാവ് സോമനാഥ്ചാറ്റര്‍ജി, ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.എം.സയ്യിദ്, മുന്‍ കേന്ദ്രമന്ത്രിമാരായ ടി.ആര്‍.ബാലു, അജിത്സിങ്ങ് തുടങ്ങിയവര്‍ മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി തേടും.












Click it and Unblock the Notifications