Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് തിങ്കളാഴ്ച, ശക്തമായ സന്നാഹങ്ങള്‍

തിരുവനന്തപുരം: മേയ് 10 തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് ശക്തമായ സന്നാഹങ്ങളാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്.

പ്രശ്നബാധിതമെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്വോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിതമായി കണ്ടെത്തിയിരിയ്ക്കുന്നത് പ്രധാനമായും മലബാര്‍ മേഘലയിലെ പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് തന്നെ പൊലീസ് റോന്ത് ആരംഭിച്ചിട്ടുണ്ട്.

കണ്ണര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങല്‍ക്കായി അഞ്ച് കമ്പനി അര്‍ധസൈനികര്‍കൂടി എത്തിയിട്ടുണ്ട്. ഒരു കമ്പനിയില്‍ 120 പേരാണുള്ളത്. ആസം റൈഫിള്‍സ്, സി.ആര്‍.പി.എഫ് ജവാന്മാരാണ് എത്തുന്നത്. മാങ്ങാട്ടുപറമ്പിലെ കെ.എ.പി ബറ്റാലിയനില്‍ ഓഫീസ് ഡ്യൂട്ടിയുള്ളവര്‍ ഒഴികെ എല്ലാപേരും തിരഞ്ഞെടുപ്പ് ജോലിയ്ക്ക് എത്തിയിട്ടുണ്ട്. മിന്നല്‍ പടയിലെ 50 ഓഫീസര്‍മാരും ജോലിയ്ക്ക് എത്തിയിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. അത് ഇത്തവണ ഉണ്ടാകാതിരിയ്ക്കാനാണ് ഈ കനത്ത സംവിധാനങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രം 350 പ്രശ്ന ബൂത്തുകളാണുള്ളത്. അക്രമം ഉണ്ടായാല്‍ വെടിയയ്ക്കാന്‍ ഉത്തരവ് നല്‍കാന്‍ സര്‍ക്കിള്‍ തലത്തില്‍ മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ പടക്കങ്ങള്‍ വില്കുന്ന കടകള്‍ അടയ്ക്കാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ സംശയം തോന്നുന്ന ആരേയും പൊലീസിന് അറസ്റ് ചെയ്യാം.

തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷനില്‍ മാത്രം 15 സിആര്‍പിഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം അക്രമം ഉണ്ടാകാതിരിയ്ക്കാനാണിത്. ലാത്തിയില്ലാത്ത തോക്കുധാരികള്‍ മാത്രമാണീ ഗ്രൂപ്പ്. ഇതിനു പുറമെ സി.ആര്‍.പി.എഫും പോലീസും അടങ്ങുന്ന 48 ഗ്രൂപ്പ് സൈന്യം സബ്ഡിവിഷനു കീഴില്‍ റോന്ത് ചുറ്റും. തളിപ്പറമ്പ് സിഐയുടെ കീഴില്‍ 15ഉം, പയ്യൂര്‍ സിഐയുടെ കീഴില്‍ 14ഉം ശ്രീകണ്ഠപുരം സിഐയുടെ കീഴില്‍ ഒമ്പതും ഗ്രൂപ്പാണ് പട്രോളിംഗ് നടത്തുക. റോഡിലും കവലകളിലും മുപ്പതോളം പിക്കറ്റ് പോസ്റുകളുമുണ്ടാകും. ബൂത്തുകളില്‍ ഒരു പോലീസും ഒരു സ്പെഷല്‍ പോലീസുമാണ് ഡ്യൂട്ടിക്കുണ്ടാവുക. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ മര്‍ദിക്കുകയോ ചെയ്താല്‍ അതത് പോലീസ് സ്റേഷനുകളില്‍ അറിയിക്കണമ്െ തളിപ്പറമ്പ് ഡിവൈഎസ്പി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+