നായനാരുടെ നില മാറ്റമില്ലാതെ തുടരുന്നു
ദില്ലി: നായനാരെ വീണ്ടും ഡയാലിസിസിന് വിധേയനാക്കി. അദ്ദേഹം ഇനിയും അപകടന നില തരണം ചെയ്തിട്ടില്ല. ദില്ലി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ച നായനാരെ രണ്ടാം ഘട്ടം ഡയാലിസിസാണ് നടത്തിയത്.
ഇടയ്ക്ക് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയില്‍ തിരിച്ചെത്തിയിരുന്നു. ഹീമോഗ്ലോബിന്റെ അളവും കൂടുകയുണ്ടായി. മരുന്നുകളോട് അനുകൂല പ്രതികരണവും കണ്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ നിലയില്‍ മാറ്റവും ഉണ്ടാകുന്നുണ്ട്. നായനാര്‍ ഇപ്പോഴും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ത്തന്നെയാണ്. ഡോ. ശ്രീനാഥ റെഡ്ഡിയുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നായനാരെ പരിശോധിച്ചുവരുന്നു.












Click it and Unblock the Notifications