Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: മാറാട് ഒത്തുതീര്‍പ്പ് വ്യവസ്ഥ സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി എ.കെ. ആന്റണിക്കെതിരെ എം.വി. ജയരാജന്‍ എം.എല്‍.എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

നേരത്തേ ഇതേ വിഷയത്തില്‍ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ തള്ളിയിരുന്നു.

നിയമസഭയില്‍ എം.എല്‍.എ.മാരായ ടി.പി. രാമകൃഷ്ണന്‍, കോടിയേരി ബാലകൃഷ്ണന്‍, വി.കെ.സി. മമ്മതുകോയ, മത്തായി ചാക്കോ എന്നീ അംഗങ്ങള്‍ ഉന്നയിച്ച മാറാട് ഒത്തുതീര്‍പ്പ് സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യവസ്ഥകളില്‍ ഇല്ലാത്ത കാര്യമാണ് മുഖ്യമന്ത്രി മറുപടിയായി നല്‍കിയതെന്ന് നോട്ടീസില്‍ പറയുന്നു.

അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടണമെന്നത്, ബേപ്പൂരില്‍ കോസ്റ്ഗാര്‍ഡ് സ്റേഷന്‍ തുടങ്ങുന്നകാര്യം, മാറാട് വികസന പാക്കേജ് തുടങ്ങിയകാര്യങ്ങളില്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും വ്യത്യസ്തമായ അസത്യപ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളതെന്നും അതിനാല്‍ അവകാശ ലംഘന നടപടികള്‍ സ്വീകരിക്കുന്നതിനായി നടപടിച്ചട്ടം 159 അനുസരിച്ച് ഈ പ്രശ്നം പ്രവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്നും ജയരാജന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+