കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കുറഞ്ഞു; ആറു പേര്‍ കൂടി മരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയുടെ ശക്തി കുറഞ്ഞെങ്കിലും കെടുതികള്‍ തുടരുന്നു. കെടുതികളില്‍പ്പെട്ട് ആറു പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചു. മേയ് ഒമ്പത് ഞായറാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ പെയ്തത്. അതും ചെറിയ മഴ മാത്രം.

മഴകാരണം മരിച്ചവരുടെ എണ്ണം ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനകം ഒമ്പതായി. കടലില്‍ മീന്‍പിടിക്കാന്‍ പോയി കാണാതായവരില്‍ 21 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

മേയ് എട്ട് ശനിയാഴ്ച ഇടവിട്ടിടവിട്ട് മഴ പെയ്തെങ്കിലും മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറവായിരുന്നു.

വേനല്‍മഴ തുടരും; കാലവര്‍ഷം കുറയില്ല

തിരുവനന്തപുരം: നല്ല വേനല്‍ മഴ ഇപ്പോള്‍ കിട്ടിയതുകൊണ്ട് വേനല്‍ മഴ ഇനി കുറയുമെന്ന ആശങ്ക വേണ്ടെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല കാലവര്‍ഷക്കാലത്തും നല്ല മഴ കേരളത്തിന് കിട്ടും.

ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി രൂപം പ്രാപിച്ചത് ഇപ്പോഴും ശക്തമായിത്തന്നെ തുടരുകയാണ്. മംഗലാപുരത്തിന് 400 കിലോമീറ്റര്‍ പടിഞ്ഞാറ് ഉള്‍ക്കടലിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതുമൂലം കേരളതീരത്ത് കാറ്റുവീശാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

60 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയുള്ളതിനാല്‍ കടലില്‍പോകുന്നത് അപകടകരമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.പ്രാദേശികമായുണ്ടാകുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങളുടെ ഫലമായാണ് വേനല്‍മഴ ഉണ്ടാകുന്നത്. ഇത്തവണ ന്യൂനമര്‍ദ്ദത്തില്‍നിന്ന് കൊടുങ്കാറ്റായി പരിണമിക്കുകയായിരുന്നു. ഈ ന്യൂനമര്‍ദ്ദം പ്രതീക്ഷയില്‍കവിഞ്ഞ മഴയും നല്‍കി. വേനല്‍ക്കാലത്ത് ലഭിക്കാവുന്ന മഴയുടെ 26 ശതമാനം അധികം കഴിഞ്ഞ ബുധനാഴ്ചവരെ കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അളവ് പിന്നെയും വര്‍ധിച്ചു. കൊടുങ്കാറ്റ് പടിഞ്ഞാറ് ദിക്കിലേക്ക് മാറിപ്പോയതിനാല്‍ മഴ കുറയുകയുംചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X