Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള സുരേഷിനെതിരെ പ്രവര്‍ത്തിച്ചെന്ന് കണ്ടാല്‍ നടപടി

തിരുവനന്തപുരം: അടൂര്‍ ലോക്സഭാ നിയോജക മണ്ഡലത്തില്‍ ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന കൊടികുന്നില്‍ സുരേഷിനെതിരെ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള പ്രവര്‍ത്തിച്ചെന്ന തെളിഞ്ഞാല്‍ പിള്ളയ്ക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് കോണ്‍ഗ്രസ് താല്കാലിക അദ്ധ്യക്ഷന്‍ പി. പി. തങ്കച്ചന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഐക്യജനാധിപത്യമുന്നണി ഏകോപന സമിതി യോഗം വേണ്ടിവന്നാല്‍ പ്രശ്നം ചര്‍ച്ച ചെയ്യും.

പ്രശ്നങ്ങള്‍ ഇത്രത്തോളം എത്തിയിട്ടും ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി ഈ വിഷത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.

ആടൂരില്‍ സുരേഷിന് വേണ്ടി പ്രവര്‍ത്തിയ്ക്കില്ലെന്ന് പിള്ള നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സുരേഷിനെ അവിടെ മത്സരിപ്പിയ്ക്കരുതെന്നായിരുന്നു പിള്ള ആദ്യം ഐക്യമുന്നണിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് സുരേഷിനെ കോണ്‍ഗ്രസ് അടൂരില്‍ സ്ഥാനാര്‍ത്ഥി ആക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+