Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വൈദ്യശാല അന്താരാഷ്ട്ര വിപണിയിലേക്ക്

തിരുവനന്തപുരം: കേരള വൈദ്യശാല തങ്ങളുടെ ആയുര്‍വേദ ഉത്പന്നങ്ങളുമായി അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കേരള ആയുര്‍വേദിക്ക് ഹെല്‍ത്ത് സ്പാ നടത്തുന്ന കേരള വൈദ്യശാലയെ പലവിദേശകമ്പനികളും സമീപിച്ചിട്ടുണ്ട്.

ജര്‍മനി പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയുര്‍വേദം അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് കേരള വൈദ്യശാല ഡയറക്ടര്‍ ഹര്‍ഷ്ജീത് കുറുപ്പ് പറഞ്ഞു.

2003 ഏപ്രിലിനും 2004 ഏപ്രിലിനുമിടയില്‍ കേരളത്തിലെത്തിയ 20 ലക്ഷം വിനോദസഞ്ചാരികളില്‍ 22 ശതമാനവും കേരള ആയുര്‍വേദിക് ഹെല്‍ത്ത് സ്പാ സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുറമെ മുംബൈ, ദില്ലി, കൊല്‍ക്കത്ത, ഗോവ എന്നിവിടങ്ങളിലും കമ്പനിയുടെ സ്ഥാപനങ്ങളുണ്ട്. റിസോര്‍ട്ടുകളും ഹോട്ടല്‍ ശൃംഖലകളുമായും കമ്പനിക്ക് കരാറുണ്ട്.

തങ്ങളുടെ ഉത്പന്നങ്ങളുടെ ദേശീയതലത്തിലുള്ള വിതരണശൃംഖല സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ് കമ്പനി ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+