കൊളംബോ-കോഴിക്കോട് വിമാനം ജൂലൈയില്‍
കൊളംബോ: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ജൂലൈ മുതല്‍ കൊളംബോയില്‍ നിന്ന് കോഴിക്കോടേക്ക് വിമാനസര്‍വീസ് ആരംഭിക്കും.
ആഴ്ചയില്‍ നാല് സര്‍വീസുകളായിരിക്കും നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും വിമാനം കൊളംബോയില്‍ നിന്ന് രാവിലെ ഒമ്പത് മണിക്ക് തിരിക്കും. 10.50നാണ് കോഴിക്കോട് നിന്ന് മടക്കയാത്ര.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ പത്താമത്തെ നഗരമാണ് കോഴിക്കോട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications