ആന്ധ്രാ നിയമസഭ: വോട്ടെണ്ണല്‍ ചൊവാഴ്ച
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് 11 ചൊവാഴ്ച നടക്കും.
രാവിലെ ഏഴ് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഓരോ മണ്ഡലത്തിലും 14 റൗണ്ട് വീതമായാണ് വോട്ടെണ്ണല്‍ നടയ്ക്കുന്നത്.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും ചെറിയ മണ്ഡലമായ മഹാരാജ്ഗഞ്ചിലെ ഫലം ഉച്ചയോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ടോടെ എല്ലാ ഫലങ്ങളും അറിവായേക്കും.
ആന്ധ്രയിലെ 42 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ മെയ് 13ന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം നടക്കും.
2003 നവംബര്‍ 14നാണ് ആന്ധ്രാപ്രദേശിലെ കഴിഞ്ഞ നിയമസഭ പിരിച്ചുവിട്ടത്.












Click it and Unblock the Notifications