ബി.ജെ.പി. നേതൃയോഗം നടത്തി
ദില്ലി: തിരഞ്ഞൈടുപ്പ് അവസാനിയ്ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിജെപി നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. പ്രധാന മന്ത്രി വാജ്പേയിയുടെ വീട്ടിലായിരുന്നു യോഗം.
മേയ് പത്ത് രാവിലെ 11-ന് ശേഷമാണ് ഉപ പ്രധാനമന്ത്രി എല്‍.കെ. അഡ്വാനി,മന്ത്രി ജസ്വന്ത് സിംഗ് എന്നിവര്‍ പ്രധാനമന്ത്രി വാജ് പേയിയുടെ വസതിയില്‍ എത്തി രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തത്. ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിയ്ക്കേണ്ട തന്ത്രങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.
മേയ് പത്തിന് തിരഞ്ഞെടുപ്പ് നടക്കുന്ന 182 സീറ്റുകളില്‍ ഏറെയൊന്നും ബി ജെ പി സഖ്യകക്ഷികള്‍ക്ക് കിട്ടില്ല. അത് അവരുടെ കോട്ടയല്ലെന്നതാണ് ഇതിന് കാരണം.
പാര്‍ട്ടി പ്രസിഡന്റ് വെങ്കയ്യ നായിഡുവും പ്രമോദ് മഹാജനും യോഗത്തില്‍ പങ്കെടുത്തില്ല. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം എക്സിറ്റ് പോളുകളില്‍ ബി.ജെ.പി.ക്കുണ്ടായ 240/280 സീറ്റ് കിട്ടുമെന്ന കണക്കകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ അനൗദ്യോഗിക യോഗം.
ഇത് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള ഒരു പതിവ് യോഗം മാത്രമാണെന്നാണ് നേതാക്കള്‍ വിശദീകരിച്ചത്.












Click it and Unblock the Notifications