സിപിഎം കേന്ദ്ര കമ്മിറ്റി യോഗം മെയ് 16ന്
ദില്ലി: തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സിപിഎം കേന്ദ്രകമ്മിറ്റി യോഗം മെയ് 16, 17 തീയതികളില്‍ നടക്കും.
സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്താണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നേതൃത്വം സംബന്ധിച്ച് ഇടതുപാര്‍ട്ടികളില്‍ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ ഒരു വിഷയത്തിലും അഭിപ്രായവ്യത്യാസമില്ലെന്ന് സുര്‍ജിത്ത് പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ഒന്നിച്ചുപോവുകയാണെന്ന് സുര്‍ജിത്ത് വ്യക്തമാക്കി.












Click it and Unblock the Notifications