ഛപ്ര, സാരി വിതരണം: ഉടന്‍ തീരുമാനം
ദില്ലി: ഛപ്ര ലോക്സഭാ മണ്ഡലത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തെ കുറിച്ചും ലഖ്നൗ മണ്ഡലത്തിലെ സാരിവിതരണത്തെ കുറിച്ചും ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ബീഹാറിലെ ഛപ്ര മണ്ഡലം സന്ദര്‍ശിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘം കമ്മിഷന് മെയ് ഒമ്പത് ഞായറാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാനാണ് അഞ്ച് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്. ഇതുവരെ കമ്മിഷന്റെ ഉദ്ദേശ്യത്തിന് അനുസൃതമായാണ് കാര്യങ്ങള്‍ നടന്നത്. മെയ് 10 തിങ്കളാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയതിന് ശേഷം ഇതുസംബന്ധിച്ച് അന്തിമവിലയിരുത്തല്‍ നടത്താനാവൂ- കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ദില്ലിയിലെ ഒരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications