മൂന്നാം മുന്നണി സര്‍ക്കാര്‍ വരില്ല: കരുണാനിധി
ചെന്നൈ: കേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാരിന് സാധ്യതയില്ലെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ തുടരുമെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും കരുണാനിധി വ്യക്തമാക്കി. മെയ് 10 തിങ്കളാഴ്ച സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂക്കു പാര്‍ലമെന്റാണ് വരുന്നതെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിക്ക് പിന്തുണ നല്‍കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മെയ് 13ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ അതേപ്പറ്റി എന്തെങ്കിലും പറയാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications