Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ പ്രധാനമന്ത്രിയാവുന്നത് പ്രധാനമല്ല: പ്രിയങ്ക

ദില്ലി: സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നത് തങ്ങളുടെ കുടുംബത്തിന് പ്രധാനമായ കാര്യമല്ലെന്ന് പ്രിയങ്ക വധേര പറഞ്ഞു.

അമ്മ പ്രധാനമന്ത്രിയാവുക എന്നത് എനിക്കോ രാഹുലിനോ അമ്മയ്ക്കോ പ്രധാനപ്പെട്ട കാര്യമല്ല. അമ്മ തന്റെ ജോലി നന്നായി ചെയ്യുന്നു. അവരുടെ പ്രചാരണരീതിയില്‍ എനിക്ക് അഭിമാനമുണ്ട്- പ്രിയങ്ക വ്യക്തമാക്കി.

ദില്ലിയിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

സോണിയെ പ്രധാനമന്ത്രിയായി കാണുന്നതിന് ആഗ്രഹമുണ്ടെന്ന് 1999ലെ തിരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. പ്രധാനമന്ത്രിയെന്നല്ല, കോണ്‍ഗ്രസ് പ്രസിഡന്റെന്നാണ് താനുദ്ദേശിച്ചിരുന്നത്.

എപ്പോഴാണ് രാഷ്ട്രീയത്തില്‍ ഗൗരവത്തോടെ പ്രവേശിക്കുകയെന്ന ചോദ്യത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗൗരവമുള്ള പ്രവര്‍ത്തനം തന്നെയാണ് താന്‍ നടത്തുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭര്‍ത്താവ് റോബര്‍ട്ട് വധേരയോടൊപ്പമാണ് പ്രീയങ്ക വോട്ട് ചെയ്യാനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+