കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രനിര്‍മാണം ഈ വര്‍ഷം തുടങ്ങും: സിംഗാള്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഈ വര്‍ഷം അവസാനത്തിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു.

പ്രധാനമന്ത്രി എ. ബി. വാജ്പേയിയും മറ്റ് ബിജെപി നേതാക്കളും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമാണെങ്കിലും കേന്ദ്രത്തില്‍ ഒരു മുന്നണി സര്‍ക്കാരായിരുന്നതുകൊണ്ട് അവര്‍ വിഎച്ച്പിയെ സഹായിക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. രാമക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തിരുന്ന ഡിഎംകെയെ പോലുള്ള ചില ഹിന്ദുവിരുദ്ധ പാര്‍ട്ടികള്‍ എന്‍ഡിഎ വിട്ടതോടെ ക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങള്‍ നീങ്ങിയിരിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവന്നതു പോലുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടികള്‍ അഭിനന്ദനീയമാണ്. എഐഎഡിഎംകെയും ബിജെപിയുമായുള്ള സഖ്യം വിഎച്ച്പിയെ അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കും.

വാജ്പേയി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നും ക്ഷേത്രനിര്‍മാണത്തിനായി കോണ്‍ഗ്രസിന്റെ പിന്തുണ തേടേണ്ട സ്ഥിതിയുണ്ടാവില്ലെന്നും സിംഗാള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X