സോണിയാഗാന്ധി വോട്ട് ചെയ്തു
ദില്ലി: രാവിലെ ഒമ്പതേ കാല്‍ മണിയ്ക്കാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വോട്ട് ചെയ്യാനെത്തിയത്. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനോടൊപ്പമാണ് സോണിയ വോട്ട് ചെയ്യാന്‍ എത്തിയത്.
ദില്ലി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അജയ് മകനും സോണിയയോടൊപ്പം വോട്ടുചെയ്യാനുണ്ടായിരുന്നു. നിര്‍മ്മാണ്‍ ഭവനിലെ ബൂത്തിലായിരുന്നു ഇവരുടെ വോട്ട്.
പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ച് പറയാന്‍ സോണിയ വിസമ്മതിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം വേണ്ടതു ചെയ്യുമെന്ന് മാത്രമായിരുന്നു സോണിയയുടെ പ്രതികരണം.












Click it and Unblock the Notifications