തമിഴ്നാട്ടിലും രാവിലെ കനത്ത പോളിംഗ്
ചെന്നൈ: ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും രാവിലെ കനത്ത പോളിംഗ് ശതമാനം രേഖപ്പെടുത്തി. രാവിലെ മുതല്‍ ചെന്നൈയിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു.
ഇതിനിടെ പല വോട്ടര്‍മാരുടേയും പേരുകള്‍ പട്ടികയില്‍ കാണാനില്ലെന്ന് മുഖ്യമന്ത്രി ജയലളിത പരാതിപ്പെട്ടു. സ്റെല്ലാ മേരി കോളജിലെത്തി ജയലളിത രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഡി.എം.കെ. നേതാവ് എം. കരുണാനിധിയും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. ഗോപാലപുലത്തെ സ്കൂളിലായിരുന്നു കരുണാനിധിയുടെ വോട്ട്. കുടുംബസമേതമാണ് കരുണാനിധി വോട്ട് ചെയ്യാനെത്തിയത്. അന്തരിച്ച കേന്ദ്ര മന്ത്രി മുരശൊലി മാരന്റെ മകന്‍ ദയാനിധി മാരനാണ് സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തിലെ ഡി.എം.കെ. സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications