വോട്ടെടുപ്പിനിടെ അക്രമം: ഒരു മരണം
ദില്ലി: മെയ് 10 തിങ്കളാഴ്ച അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ജമ്മു കശ്മീരിലും പഞ്ചാബിലും പശ്ചിമബംഗാളിലുമാണ് അക്രമസംഭവങ്ങളുണ്ടായത്. ജമ്മു കശ്മീരിലെ ദോദ ജില്ലയിലെ ഉദംപൂര്‍ മണ്ഡലത്തില്‍ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി.
പശ്ചിമബംഗാളില്‍ കല്‍ക്കട്ട നോര്‍ത്ത് ഈസ്റ് മണ്ഡലത്തില്‍ അക്രമികള്‍ നാടന്‍ബോംബെറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
16 സംസ്ഥാനങ്ങളിലെ 182 മണ്ഡലങ്ങളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടയ്ക്കുന്നത്. ആദ്യത്തെ മൂന്ന് മണിക്കൂറില്‍ 10-12 ശതമാനം വോട്ടാണ് വിവിധ സംസ്ഥാനങ്ങളിലായി രേഖപ്പെടുത്തിയത്.
സിക്കിം നിയമസഭയിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്.












Click it and Unblock the Notifications