ചമ്പക്കുളം പാച്ചുപിള്ള അന്തരിച്ചു
ചമ്പക്കുളം: കഥകളി നടനായിരുന്ന ചമ്പക്കുളം പാച്ചുപിള്ള (98) അന്തരിച്ചു. കേരളത്തിലെ കഥകളി ആചാര്യനായിട്ടാണ് പാച്ചുപിള്ളയെ കണക്കാക്കിയിരുന്നത്.
സംസ്ഥാന കഥകളി പുരസ്കാരം നേടിയിട്ടുണ്ട്. ഇതിന് പുറമേ കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ പുരസ്കാരങ്ങലും നേടിയിട്ടുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി കഥകളി രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നയാളാണ് പാച്ചുപിള്ള. അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ കഥകളി രംഗത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ 2002ലെ കഥകളി പുരസ്കാരം ഇദ്ദേഹത്തിന് നല്‍കിയത്.












Click it and Unblock the Notifications