Get Updates
Get notified of breaking news, exclusive insights, and must-see stories!

പിലാത്തറയിലും സംഘര്‍ഷം

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് പിലാത്തറയിലും ചെറിയ സംഘര്‍ഷമുണ്ടായി. ഇവിടെ സിപിഎം കാര്‍ ബിജെപിക്കാരെയുെ കോണ്‍ഗ്രസുകാരെയം മര്‍ദ്ദിയ്ക്കുകയാണുണ്ടായത്.

മര്‍ദ്ദനം ഏറ്റവര്‍ പയ്യന്നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പഴയങ്ങാടിയ്ക്കടുത്ത് ശ്രീസ്ഥയിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അക്രമം ഉണ്ടായി. ഈയാളെ പരിയാരം മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന് പുറമേ അക്രമം ഉണ്ടായത് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ തൃക്കരിപ്പൂരിനടുത്ത് കൊടക്കാട്ട് 58ാം നമ്പര്‍ ബൂത്തിലാണ്. ഇവിടെ ഐക്യമുന്നണി പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും തമ്മിലാണ് പ്രശ്നമുണ്ടായത്. വോട്ട് ചെയ്യാനെത്തിയ ഐക്യമുന്നണി പ്രവര്‍ത്തകരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഐക്യമുന്നണി പ്രവര്‍ത്തകരാണ് വോട്ട് ചെയ്യാനെത്തിയത്. പരിക്കേറ്റവരെ പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+