Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയും മുനീറും വോട്ട് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ പല പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്തു. മുഖ്യമന്ത്രി എ. കെ. ആന്റണി രാവിലെ തന്നെ തിരുവനന്തപുരത്തെ ജഗതി യു.പി.എസ് സ്കൂളിലെത്തി വോട്ട് ചെയ്തു.

ആന്റണിയ്ക്കൊപ്പം ആന്റണിയുടെ കുടുംബവും ഉണ്ടായിരുന്നു. ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി എം.എം. ഹസനും കുടുംബവും ആന്റണിയ്ക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.

കോഴിക്കോട്ട് മന്ത്രി മുനീറും രാവിലെ തന്നെ ഭാര്യയുമായി എത്തി ക്യൂവില്‍ നിന്ന് വോട്ട് ചെയ്തു. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. മുരളീധരനും ഏഴ് മണിയ്ക്ക് തന്നെ കോഴിക്കോട്ട് മണ്ഡലത്തില്‍ വോട്ട് ചെയ്യാനെത്തി. വോട്ട് ചെയ്ത ശേഷം അദ്ദേഹം സ്വന്തം നിയമസഭാ മണ്ഡലമാ വടക്കാഞ്ചേരിയിലേയ്ക്ക് പോയി. മുരളിയ്ക്ക് വേണ്ടി എം.എല്‍.എ സ്ഥാനം രാജിവച്ച ബലറാമാണ് കോഴിക്കോട്ട് നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കുന്നത്.

രാജ്യസഭാ അംഗം കെ. കരുണാകന്‍ രാവിലെ തന്നെ തൃശൂര്‍ പൂങ്കുന്നം ഗവണ്മെന്റ് ഹൈസ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. വോട്ട് ചെയ്ത കരുണാകരന്‍ തിരുവനന്തപുരത്തേയ്ക്ക് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+