പോളിംഗ് ഏജന്റ് ബൂത്തില്‍ വീണു മരിച്ചു
കൊച്ചി: ഐക്യമുന്നണിയുടെ ഒരു പോളിംഗ് ഏജന്റ് ബൂത്തില്‍ കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തും മുമ്പേ ഈയാള്‍ മരിച്ചു. എറണാകുളം ഇടപ്പള്ളി ടീച്ചേഴ്സ് ട്രേനിംഗ് സ്കൂളിലായിരുന്നു സംഭവം.
67 കാരനായ കെ.ജെ. ആന്റണിയാണ് ബൂത്തില്‍ കുഴഞ്ഞ് വീണത്. ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായ എഡ്വേര്‍ഡ് എടേഴത്തിന്റെ ഏജന്റായിരുന്നു ഇദ്ദേഹം.
ബൂത്തില്‍ കുഴഞ്ഞ് വീണ ഉടനേ തന്നെ ഇദ്ദേഹത്തെ എം. എ. ജെ. ആശുപത്രിയിലേയ്ക്ക് കൊണ്ട്പോയി. പക്ഷേ പ്രയോജനമുണ്ടായില്ല. കടുത്ത ഹൃദയാഘാതമായിരുന്നു മരണ കാരണം. രാവിലെ വോട്ടിംഗ് തുടങ്ങി അരമണിയ്ക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം.












Click it and Unblock the Notifications