കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് സമാപിച്ചു, 60 ശതമാനം

  • By Staff
Google Oneindia Malayalam News

14ാമത് ലോക്സഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് സമാപിച്ചു. കേരളത്തില്‍ 60 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് ആദ്യ കണക്കുകള്‍.

ദേശീയ ശരാശരി 40 ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ മാറിയേയ്ക്കും.

ലക്ഷദ്വീപില്‍ 77 ശതമാനം പോളിംഗ്

കൊച്ചി: ലക്ഷദ്വീപ് ലോക്സഭാ സീറ്റിലേയ്ക്ക് 77.56 ശതമാനം പോളിംഗ് നടന്നു. പിരിച്ച്വിട്ട ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ പി.എം. സെയ്ദാണ് ഇവിടെത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജനതാ ദള്‍ (യുണൈറ്റഡ്) സ്ഥാനാര്‍ത്ഥി ഡോ. പൂകഞ്ഞി കോയയായിരുന്നു പ്രധാന എതിരാളി.

ആലപ്പുഴയില്‍ 58 ശതമാനം

വി.എം. സുധീരനും കെ.എസ് മനോജും മത്സരിയ്ക്കുന്ന ആലപ്പുഴയില്‍ 58 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ്ആദ്യ കണക്കുകള്‍. 1999 ല്‍ ഇവിടെ പോളിംഗ് 76.73 ആയിരുന്നു. ഇക്കുറി കുട്ടനാട് നിയമസഭാ മണ്ഡലത്തിലാണ് മികച്ച വോട്ടിംഗ് നടന്നത്.

പാലക്കാട്ട് 64 ശതമാനം

പാലക്കാട്ട് ആദ്യ കണക്കനുസരിച്ച് 64 ശതമാനം വോട്ട് പോള്‍ ചെയ്തു. 1999 ല്‍ ഇവിടെ പോള്‍ ചെയ്തത് 72.05 ശതമാനം വോട്ടാണ്.

ഒറ്റപ്പാലത്ത് 58 ശതമാനം

ഒറ്റപ്പാലം ലോക്സഭാ മണ്‍ലത്തിലും 58 ശതമാനം വോട്ട് പോള്‍ ചെയ്തെന്നാണ് ആദ്യ കണക്ക്. 1999 ല്‍ ഇവിടെ പോള്‍ ചെയ്തത് 71.11 ശതമാനം വോട്ടാണ്.

പോളിംഗ് ശതമാനം കുറയും
മെയ് 10, 2004
4.50 എഎം

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറയുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ചെയ്ത വോട്ടുകള്‍ ഇക്കുറി പോള്‍ ചെയ്യാനിടയില്ല.

വൈകീട്ട് മൂന്ന് മണിവരെ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന കാസര്‍കോട്ടും കോട്ടയത്തും ശതമാനം വെറും 56 മാത്രമാണ്. മറ്റ് മണ്ഡലങ്ങളില്‍ ഇത് വളരെ കുറവാണ്. പോളിംഗ് ശതമാനം കുറഞ്ഞാല്‍ അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമാവുന്നതായാണ് പൊതുവേ കണ്ടുവരുന്ന വസ്തുത.

രണ്ട് മണിവരെ 45 ശതമാനം
മെയ് 10, 2004
4.40 എഎം

തിരുവനന്തപുരം: ഉച്ചയ്ക്ക് രണ്ട് മണിവരെ കേരളത്തില്‍ ശരാശരി 45 ശതമാനം പോളിംഗ് നടന്നതായി തിരഞ്ഞൈടുപ്പ് കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.

മൂവാറ്റുപുഴയില്‍ 55 ശതമാനം
മെയ് 10, 2004
4.05 എഎം

കൊച്ചി: മൂവാറ്റുപുഴയില്‍ 55 ശതമാനം വോട്ട് രേഖപ്പെടുത്തി. മുകുന്ദപുരത്ത് 48 ശതമാനവും തൃശൂരില്‍ 45 ശതമാനവും എറണാകുളത്ത് 40 ശതമാനവുമാണ് മൂന്ന് മണിവരെ വോട്ട് രേഖപ്പെടുത്തിയത്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് മണിവരെ 50 ശതമാനം വോട്ട് രേഖപ്പെടുത്തി. കോട്ടയം മണ്ഡലത്തിലെ വാഴൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് - 61 ശതമാനം. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തില്‍ 52 ശതമാനം വോട്ട് രേഖപ്പെടുത്തി.

കണ്ണൂരില്‍ 50 ശതമാനം
മെയ് 10, 2004
2.55 എഎം

കോഴിക്കോട്: കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ 50 ശതമാനം വോട്ട് രേഖപ്പെടുത്തി.

പോളിംഗ് ശതമാനം മറ്റ് ചില മണ്ഡലങ്ങളില്‍ രണ്ട് മണിവരെ

കോഴിക്കോട്ട് 43
പാലക്കാട്40
പൊന്നാനി36.4
മഞ്ചേരി 38.2
വടകര38
ഒറ്റപ്പാലം37
കാസര്‍കോട് 35.4

കോട്ടയത്ത് 45 ശതമാനം
മെയ് 10, 2004
2.45 എഎം

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 45 ശതമാനം വോട്ട് പോള്‍ ചെയ്തു. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് - 47 ശതമാനം. ചങ്ങനാശേരിയില്‍ 38 ഉം വാഴൂരില്‍ 35 ും ശതമാനം പേര്‍ വോട്ട് ചെയ്തു.

കോട്ടയത്ത് 42 ശതമാനം
മെയ് 10, 2004
2.40 എഎം

തിരുവനന്തപുരം: ഉച്ചയ്ക്ക് രണ്ട് മണിവരെ കേരളത്തിലെ പോളിംഗ് 38 ശതമാനമായി. മഴ കാരണവും മറ്റും തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ച കഴിഞ്ഞതോടെ മെച്ചപ്പെടുകയാണ്. എല്ലാ പാര്‍ട്ടികളും ഏത്രയും കൂടുതല്‍ പേരെ വോട്ട് ചെയ്യിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വീടുകളില്‍ ചെന്ന് വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിയ്ക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. പോളിംഗ് കുറഞ്ഞതായ റിപ്പോര്‍ട്ടുകളാണ് പ്രവര്‍ത്തകരെ ഇതിന് പ്രേരിപ്പിയ്ക്കുന്നത്.

കേരളത്തില്‍ 38 ശതമാനം
മെയ് 10, 2004
2.20 എഎം

കോട്ടയം നിയോജക മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരുമണിവരെ 42 ശതമാനം വോട്ട്കള്‍ രേഖപ്പെടുത്തി. സുരേഷ് കുറുപ്പും (ഇടതുമുന്നണി) ആന്റൊ ആന്റണിയും (ഐക്യമുന്നണി) മത്സരിയ്ക്കുന്നതാണ് ഈ മണ്ഡലം.

പൊന്നാനിയില്‍ 35.57 ശതമാനം പോളിംഗ്
മെയ് 10, 2004
1.45 എഎം

മലപ്പുറം: സംസ്ഥാനത്ത് ഉച്ചവരെ നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പൊന്നാനി മണ്ഡലത്തിലാണ്- 35.57 ശതമാനം.

മഞ്ചേരിയില്‍ 28.4 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് 24.28 ശതമാനവും വടകരയില്‍ 26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കണ്ണൂരില്‍ 33 ശതമാനം പോളിംഗ് നടന്നു.

അടൂരില്‍ 30 ശമാനം പോളിംഗ്
മെയ് 10, 2004
1.45 എഎം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ രാവിലെ നേരിയ തോതിലാണ് വോട്ടിംഗ് രേഖപ്പെടുത്തിയതെങ്കിലും ഉച്ചയോടെ വോട്ടിംഗിന് തിരക്കേറി.

തെക്കന്‍ ജില്ലകളിലെ പലയിടത്തും മഴ പെയ്തതാണ് രാവിലെ വോട്ടിംഗ് മന്ദഗതിയിലാവാന്‍ കാരണം. കാലാവസ്ഥയില്‍ മാറ്റം കണ്ടതോടെ വോട്ടിംഗിന്റെ ഗതിയിലും മാറ്റമുണ്ടായി.

അടൂര്‍ മണ്ഡലത്തിലാണ് ഉച്ചവരെ ഏറ്റവും കൂടുതല്‍ വോട്ടിംഗ് നടന്നത്- 30 ശതമാനം. മാവേലിക്കരയില്‍ 29. 72 ശതമാനം പോളിംഗ് നടന്നു. തിരുവനന്തപുരത്ത് 22.8 ശതമാനവും ചിറയിന്‍കീഴില്‍ 21.9 ശതമാനവും പോളിംഗ് നടന്നു. കൊല്ലത്ത് 24 ശതമാനമാണ് ഉച്ചവരെ വോട്ടിംഗ് നടന്നത്.

തിരുവനന്തപുരത്ത് 22.8 ശതമാനം
മെയ് 10, 2004
1.35 എഎം

കേന്ദ്ര മന്ത്രി ഒ രാജഗോപാലും മുന്‍ മുഖ്യമന്ത്രി പി. കെ. വാസുദേവന്‍ നായരും ഇപ്പോഴത്തെ എം പി ശിവകുമാറും മത്സരിയ്ക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉച്ചവരെ 22.8 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

ഉച്ചവരെ ചിറയിന്‍കീഴില്‍ 21.9 ശതമാനവും മാവേലിക്കരയില്‍ 29.72 ഉം അടൂരില്‍ 30 ശതമാനവും പോളിംഗ് നടന്നു. പാലക്കാട്ട് ഉച്ചയ്ക്ക് 12 മണിവരെ 36 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഒറ്റപ്പാലത്ത് 30 ശതമാനമാണ് പോളിംഗ് ശതമാനം.

കരുനാഗപ്പള്ളിയില്‍ ഇടതുമുന്നണിക്കാരന് കുത്തേറ്റു
മെയ് 10, 2004
12.15 എഎം

കൊല്ലം: കരുനാഗപ്പള്ളി വരവിളയില്‍ ഇടതുമുന്നണി പ്രവര്‍ത്തകന് കുത്തേറ്റു. വി ബി ചെറിയാന്റെ പാര്‍ട്ടിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് സി പി എം കാരുടെ സംശയം.

തൃശൂരില്‍ വോട്ടെടുപ്പ് വൈകി
മെയ് 10, 2004
12.15 എഎം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു. ചില ബൂത്തുകളിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം തകരാറിലായതിനാലാണ് വോട്ടിംഗ് വൈകിയത്.

രാവിലെ എട്ടരയോടെ മാത്രമാണ് വോട്ടിംഗ് തുടങ്ങിയത്. ഒമ്പത് മണിവരെ പത്തര ശതമാനമാണ് ഇവിടെ നടന്ന പോളിംഗ്.

കാസര്‍കോട്ട് 28 ശതമാനം
മെയ് 10, 2004
12.10 എഎം

കോഴിക്കോട്: കാസര്‍കോട് ലോക്സഭാ നിയോജകമണ്ഡലത്തില്‍ ആദ്യ നാല് മണിയ്ക്കൂറില്‍ 28 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതില്‍ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ് വന്‍ പോളിംഗ്. ഇവിടെ 30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

തൃക്കരിപ്പൂരില്‍ സംഘട്ടനം
മെയ് 10, 2004
12.00 എഎം

കോഴിക്കോട്: കൂടുതല്‍ പ്രശ്ന ബൂത്തുകളുള്ള മലബാര്‍ മേഘലയില്‍ ആദ്യ മണിയ്ക്കൂറികളില്‍ പൊതുവേ സമാധാനപരമായിരുന്നു വോട്ടെങ്കിലും ചില സ്ഥലങ്ങളില്‍ സംഘട്ടനങ്ങള്‍ ഉണ്ടായി.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരിനടുത്ത് കൊടക്കാട്ട് 58 ാം നമ്പര്‍ ബൂത്തിന് സമീപമാണ് സംഘട്ടനം ഉണ്ടായത്. ഐക്യമുന്നണി പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും തമ്മിലാണ് പ്രശ്നമുണ്ടായത്. വോട്ട് ചെയ്യാനെത്തിയ ഐക്യമുന്നണി പ്രവര്‍ത്തകരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഐക്യമുന്നണി പ്രവര്‍ത്തകരാണ് വോട്ട് ചെയ്യാനെത്തിയത്.

സംഘട്ടനത്തില്‍ പരിക്കേറ്റവരെ പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രശ്ന സാദ്ധ്യതാ ബൂത്തുകളുള്ള വടകരയില്‍ ആദ്യ നാല് മണിയ്ക്കൂറില്‍ വോട്ടിംഗ് സമാധാനപരമായിരുന്നു ഇവിടെ ആദ്യ മൂന്ന് മണിയ്ക്കൂറില്‍ 10.6 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

വടക്കാഞ്ചേരിയില്‍ 20 ശതമാനം
മെയ് 10, 2004
11.20 എഎം

തൃശൂര്‍: മന്ത്രി കെ. മുരളീധരന്‍ മത്സരിയ്ക്കുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ ആദ്യ നാല് മണിയ്ക്കൂറില്‍ 20 ശതമാനം വോട്ട് പോള്‍ ചെയ്തു.

പത്മജ വേണുഗോപാല്‍ മത്സരിയ്ക്കുന്ന മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ ആദ്യ നാല് മണിയ്ക്കൂറില്‍ പത്തര ശതമാനം മാത്രമായിരുന്നു പോളിംഗ്. തൃശൂരിലും പോളിംഗ് കനത്ത തോതില്‍ നടന്നില്ല. ആദ്യ നാല് മണിയ്ക്കൂറില്‍ 10.3 ശതമാനമായിരുന്നു ഇവിടെ.

മൂവാറ്റുപുഴയില്‍ 24 ശതമാനം

ആദ്യ രണ്ട് മണിയ്ക്കൂറില്‍ 12 ശതമാനം വോട്ടിംഗ് നടന്ന മൂവാറ്റുപുഴ മണ്ഡലത്തില്‍ നാല് മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ വോട്ടിംഗ് ശതമാനം 24 ആയി. ഇടുക്കിയില്‍ 15 ഉം എറണാകുളത്ത് 12 ശതമാനമാണ് ആദ്യ നാല് മണിയ്ക്കൂറില്‍ പോള്‍ ചെയ്തത്.

കോട്ടയത്ത് 17 ശതമാനം

സുരേഷ് കുറുപ്പ് (എല്‍ ഡി എഫ്) മത്സരിയ്ക്കുന്ന കോട്ടയത്ത് ആദ്യ നാല് മണിയ്ക്കൂറില്‍ 17 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ആന്റൊ ആന്റണിയാണ് ഇവിടത്തെ ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി.

മൂവാറ്റുപുഴയില്‍ 12 ശതമാനം
10. 45 എഎം

മൂവാറ്റുപുഴ: ആദ്യ രണ്ട് മണിയ്ക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ വോട്ടിംഗ് നടന്നത് ഒരുപക്ഷേ മൂവാറ്റുപുഴ മണ്ഡലത്തിലായിരിയ്ക്കും. 12.5 ശതമാനമായിരുന്നു ഒമ്പത് മണിവരെ ഇവിടത്തെ പോളിംഗ്.

ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. കേന്ദ്ര മന്ത്രി പി.സി. തോമസും (എന്‍ ഡി എ) കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയും സി പി എംന്റെ അഡ്വ. പി എം. ഇസ്മയിലുമാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍.

എറണാകുളത്ത് ഒമ്പതര ശതമാനവും തൃശൂരില്‍ രണ്ട് ശതമാനവുമായിരുന്നു ഒമ്പത് മണിവരെ പോളിംഗ്.

കോഴിക്കോട്ടും ലക്ഷദ്വീപിലും കനത്ത പോളിംഗ്
10. 25 എഎം

കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗാണ് ആദ്യ രണ്ട് മണിയ്ക്കൂറില്‍ നടന്നത്. പത്ത് ശതമാനമാണ് ഒമ്പത് മണിയ്ക്ക് മുമ്പ് പോള്‍ ചെയ്തത്.

മണ്ഡലത്തിന്റെ കോഴിക്കോട് ജില്ലയിലെ ഭാഗങ്ങളിലാണ് കനത്ത പോളിംഗ് ഉണ്ടായത്. എന്നാല്‍ ഈ മണ്ഡലത്തിന്റെ വയനാട് ജില്ലയിലെ ഭാഗങ്ങളില്‍ പോളിംഗ് ശതമാനം കുറവായിരുന്നു.

വയനാട്ടുകാരനായ എം. പി. വീരേന്ദ്ര കുമാറാണ് ഈ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കാര്‍ഷീക മേഖലയിലെ പ്രശ്നങ്ങളാണ് വയനാട്ടുകാരുടെ തണുത്ത പ്രതികരണത്തിന് കാരണമെന്ന് കരുതുന്നു.

പി. എം. സെയ്ദ് മത്സരിയ്ക്കുന്ന ലക്ഷദ്യീപിലും കനത്ത പോളിംഗാണ് ആദ്യ രണ്ട് മണിക്കൂര്‍ രേഖപ്പെടുത്തിയത്.

കേരളത്തില്‍ രാവിലെ മികച്ച പോളിംഗ്

തിരുവനന്തപുരം: കേരളത്തില്‍ രാവിലെ ഏഴ് മണിയ്ക്ക് തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ട് ചെയ്യാനായി നീണ്ട നിര ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് ആദ്യത്തെ രണ്ട് മണിയ്ക്കൂറിനുള്ളില്‍ തന്നെ ഏഴ് ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ 6.9ശതമാനമാണ് ആദ്യ രണ്ട് മണിയ്ക്കൂറിനുള്ളില്‍ പോള്‍ ചെയ്തത്.

തിരുവനന്തപുരം നഗരത്തിലെ മണക്കാട്ട് ഒരു ബൂത്തില്‍ വോട്ടിംഗ് മഷീന്‍ തകരാറായതിനെ തുടര്‍ന്ന് യന്ത്രം മാറ്റി വച്ചു. തിരുവനന്തപുരത്ത് മാത്രം 13 സ്ഥലങ്ങളിലാണ് യന്ത്ര പ്രശ്നം ഉണ്ടായത്. ഇവിടെ എല്ലാം പുതിയ യന്ത്രം വച്ച് വോട്ടിംഗ് തുടരുകയാണ്.

പൊന്നാനിയിലും കണ്ണൂരിലും പത്ത് ശതമാനം വോട്ടാണ് ആദ്യ രണ്ട് മണിയ്ക്കൂറില്‍ പോള്‍ ചെയ്തത്. പാലക്കാട്, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് നടക്കുന്നത്.

കുട്ടനാട്ടിലെ നെടുമുടിയിലും വോട്ടിംഗ് യന്ത്രം തകരാറിലായി. യന്ത്രം മാറ്റി വോട്ടിംഗ് തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X