കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍: ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ചു

  • By Staff
Google Oneindia Malayalam News

കാട്ട്മണ്ഡു: നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്രയുമായി പ്രത്യേക ചര്‍ച്ചകള്‍ നടത്താനുള്ള ക്ഷണം രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരസിച്ചു.

നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരിരാജ പ്രസാദ കൊയ്രാളയും നേപ്പാള്‍ കമ്യൂണിസ്റ് പാര്‍ട്ടി-യുഎംഎല്‍ ജനറല്‍ സെക്രട്ടറി മാധവ്കുമാര്‍ നേപ്പാളുമാണ് രാജാവിന്റെ ക്ഷണം നിരസിച്ചത്. പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടികളെ ഒന്നിച്ചു ചര്‍ച്ചക്ക് വിളിക്കാനാണ് തങ്ങള്‍ താത്പര്യപ്പെടുന്നതെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

കൊയ്രാളയ്ക്കും നേപ്പാളിനും പ്രത്യേക ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചതിന് ശേഷം ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന അഞ്ച് പാര്‍ട്ടികളുടെ സംയുക്ത യോഗം മെയ് 10 തിങ്കളാഴ്ച രാവിലെ നടന്നു. രാജാവുമായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള ചര്‍ച്ച നടത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.

പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടികളെ തമ്മിലടിപ്പിക്കാന്‍ കൊട്ടാരം അധികൃതര്‍ ശ്രമിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രത്യേക യോഗത്തിന് തയ്യാറല്ലെന്നും എല്ലാ പാര്‍ട്ടികളെയും ഒന്നിച്ച് ചര്‍ച്ചക്ക് ക്ഷണിക്കണമെന്നും പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടികള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടികളുടെ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു. രാജാവിന്റെ സര്‍വാധികാരം ജനങ്ങള്‍ക്ക് കൈമാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X